2019 ലെ പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം വോള്‍വോ എക്‌സ് സി 40 ന്

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, December 26, 2018

കൊച്ചി:  2019 ലെ പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം നേടുന്ന ആദ്യത്തെ ആഢംബര കാറായി വോള്‍വോ എക്‌സ് സി 40. ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ (ICOTY) ചടങ്ങിലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. അതിനു മുന്‍പ് അഭിമാനകരമായ ഓട്ടോകാര്‍ അവാര്‍ഡുകളില്‍, കോംപാക്ട് ലക്ഷ്വറി എസ് യു വി ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും എക്‌സ് സി 40 കരസ്ഥമാക്കി.

പൊതുവെ വിലകൂടിയ ആഢംബര കാറുകളില്‍ മാത്രം ലഭ്യമാകുന്ന സൗകര്യങ്ങള്‍ നല്‍കിയാണ് പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ എക്‌സ് സി 40 ശ്രദ്ധേയമായത്. എക്‌സ് സി 40 ന്റെ വിജയം ഇന്ത്യയില്‍ വോള്‍വോ കാറുകളുടെ വിപണിയില്‍ ജനുവരി ഒക്ടോബര്‍ മാസങ്ങളില്‍ 40 ശതമാനം വര്‍ധയുണ്ടാക്കി.

അഭിമാനകരമായ രണ്ട് അവാര്‍ഡുകളിലൂടെ അംഗീകരിക്കപ്പെട്ടത് 2019ലും വോള്‍വോ കാറുകളുടെ സാന്നിധ്യം ശക്തമായി ഉറപ്പിക്കാന്‍ സഹായിക്കുമെന്നും ഉപഭോക്താക്കള്‍ക്കും ഡീലേഴ്‌സിനും വോള്‍വോ ടീമിനും നന്ദി അറിയിക്കുന്നതായും വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു.

വോള്‍വോ എക്‌സ് സി 40
സ്വീഡിഷ് ഡിസൈന്‍, ആഢംബര ഇന്റീരിയര്‍, വിശാലമായ സണ്‍റൂഫ് തുടങ്ങീ നിരവധി സവിശേഷതകളാണ് എക്‌സ് സി 40 ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 39.9 ലക്ഷം രൂപ മുതലാണ് വില.

×