/sathyam/media/media_files/8cgdT70OR0VO9GmssSkx.jpg)
കൊച്ചി: ജോയ് ഇബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (ഡബ്ല്യുഐഎംഎല്‍), യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ട്രൈറ്റണ്‍ ഇവിയുമായി ധാരണാപത്രം ഒപ്പുവച്ചു.
അഞ്ച് വര്‍ഷം നീളുന്ന ഈ തന്ത്രപരമായ സഹകരണത്തിലൂടെ ഇന്ത്യയിലും യുഎഇയിലും വൈദ്യുത വാഹന രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വഡോദരയിലെ വാര്‍ഡ് വിസാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ട്രൈറ്റണ്‍ ഇ.വി സ്ഥാപകന്‍ ഹിമാന്‍ഷു പട്ടേലും വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ സഞ്ജയ് ഗുപ്‌തെയും ധാരണപത്രത്തില്‍ ഒപ്പുവച്ചു.
തന്ത്രപരമായ സഖ്യത്തിലൂടെ ഇന്ത്യയിലെയും യുഎഇയിലെയും ബാറ്ററി ഓപ്പറേറ്റഡ് ട്രക്കുകളുടെ നിര്‍മ്മാണ പങ്കാളിയായി ട്രൈറ്റണ്‍ ഇവി, ഡബ്ല്യുഐഎംഎലിനെ തിരഞ്ഞെടുത്തു.
ഇതോടൊപ്പം ട്രൈറ്റണ്‍ ഇ.വിക്ക് വേണ്ടി ഇരുചക്ര വാഹനങ്ങളും ത്രീ വീലറുകളും നിര്‍മ്മിക്കുന്നതിനായി ഡബ്ല്യുഐഎംഎല്‍ അതിന്റെ നിര്‍മ്മാണ ശേഷി വിപുലീകരിക്കുകയും ചെയ്യും.
/sathyam/media/media_files/QaW5MgWjLS9iDXTL6JtE.jpg)
ഇരുചക്ര വാഹനങ്ങളിലും ത്രീ വീലറുകളിലും ഉപയോഗിക്കുന്ന ഹൈഡ്രജന്‍ ബാറ്ററി പായ്ക്കുകള്‍ക്കുള്ള സാങ്കേതിക കൈമാറ്റവും, ഇന്ത്യയില്‍ ഉല്‍പ്പാദന ലൈനുകള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ട്രൈറ്റണ്‍ ഇ.വിയുടെ സുപ്രധാന സാങ്കേതിക സഹായവും സഹകരണത്തില്‍ ഉള്‍പ്പെടും.
സുസ്ഥിര മൊബിലിറ്റി വളര്‍ത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ട്രൈറ്റണ്‍ ഇവിയുമായി പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ സഞ്ജയ് ഗുപ്‌തെ പറഞ്ഞു.
ഈ പങ്കാളിത്തം മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തെ ഉത്തേജിപ്പിക്കുകയും, നൂതന ഉല്‍പ്പന്നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നും തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദഗ്ദ്ധരായ തൊഴിലാളികളും മികച്ച നിര്‍മ്മാണ ശേഷിയുമുള്ള വാര്‍ഡ് വിസാര്‍ഡുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ട്രൈറ്റണ്‍ ഇ.വി സ്ഥാപകന്‍ ഹിമാന്‍ഷു പട്ടേല്‍ പറഞ്ഞു.
ഈ പങ്കാളിത്തം ഇന്ത്യന്‍-യുഎഇ വിപണികളിലുടനീളം തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ സഹായിക്കുക മാത്രമല്ല, നൂതന ഉല്‍പ്പന്നങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇവി വ്യവസായത്തിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us