Advertisment

ഓട്ടോമാറ്റിക് ഫുള്‍ബോഡി സാനിറ്റൈസറുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബിടെക് മെക്കാനിക്കൽ അവസാനവർഷ വിദ്യാർഥികളാണ് ഓട്ടോമാറ്റിക് ഫുൾ ബോഡി സാനിറ്റൈസിങ് മെഷീൻ നിർമ്മിച്ചിരിക്കുന്നത്. കൊവിഡ്‌ മഹാമാരി വ്യാപിക്കുന്ന ഈ കാലത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു പ്രോജക്ട് എന്ന ലക്ഷ്യവുമായി ആരംഭിച്ചതാണ് ഈ ഓട്ടോമാറ്റിക് ഫുൾ ബോഡി സാനിറ്റൈസിങ് മെഷീൻ.

ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ചത് കൊണ്ട് സാധാരണ ആളുകൾക്കും ഇത് ഉപകരിക്കും. പൊതുവിപണിയിൽ പതിനായിരങ്ങൾക്കുമേൽ വിലവരുന്ന ഫുൾ ബോഡി സാനിറ്റൈസർ വെറും 2000 രൂപയ്ക്കാണ് വിദ്യാർത്ഥികൾ നിർമ്മിച്ചെടുത്തത്. വീടുകൾ, ഷോപ്പിംഗ് മാളുകൾ, ആശുപത്രികള്‍ വ്യാപാരസ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, സിനിമ തിയേറ്റർ ബസ്സുകൾ ട്രെയിൻ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവയുടെ നിർമ്മാണം.

എം അരവിന്ദ്, ജസീൽ മുഹമ്മദ്, എൽ. മുഹമ്മദ് ഹിലാൽ ഷാ, എസ്. സഹൽ മുഹമ്മദ് , സംഗീത് കൃഷ്ണ എന്നീ വിദ്യാർത്ഥികളാണ് ഈ പ്രോജക്റ്റിന് പിന്നിൽ പ്രവർത്തിച്ചത്. ഈ പ്രോജക്ടിന് നേതൃത്വം നയിച്ചത് അസിസ്റ്റൻറ് പ്രൊഫസർ സംഗീത് എസ്.കുമാർ ആണ്. രൂപകൽപ്പനയിൽ ചില മാറ്റങ്ങൾ വരുത്തി സാധാരണ ജനങ്ങൾക്കും താങ്ങുവാൻ കഴിയുന്ന വിലയിൽ പൊതുവിപണിയിൽ ഇറക്കുവാൻ ആണ് വിദ്യാർഥികളുടെ അടുത്ത ലക്ഷ്യം.

പി ഐ ആർ സെൻസർ, 12 വോൾട്ട് മോട്ടോർ പമ്പ്, ടി കണക്ടർ, 12 വോൾട്ട് എസ് എം പി എസ്, മിസ്സ്റ്റിംഗ് നോസിൽ, എൽബോ കണക്ടർ, സ്റ്റോറേജ് ടാങ്ക്,കോൺഡ്യൂട്ട് പൈപ്പ് ഫ്രെയിം, കണക്റ്റിംഗ് ട്യൂബ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

പൊതുജനങ്ങൾ കടന്നു പോകുന്ന വഴികളിലെ വാതിലുകളിൽ സ്ഥാപിക്കുന്ന ഉപകരണം ഓട്ടോമാറ്റിക്കായി ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് വാതിലിനു അടുത്തെത്തുമ്പോൾ ഓട്ടോമാറ്റിക്കായി തന്നെ 15 സെക്കൻഡ് സാനിറ്റൈസർ സ്പ്രേ ചെയ്യും. യാതൊരു രീതിയിലുമുള്ള സ്പർശനം കൂടാതെയാണ് ഇതിൻറെ പ്രവർത്തനം.

tech news
Advertisment