Advertisment

ഓട്ടോമാറ്റിക് പതിപ്പുമായി എം.ജി ഹെക്ടര്‍

New Update

പാലക്കാട് : എം.ജി മോട്ടര്‍ ഇന്ത്യ ഹെക്ടര്‍ എസ്.യു.വിയുടെ പെട്രോള്‍ എഞ്ചിന്‍ പതിപ്പിന് സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം കൂടി അവതരിപ്പിച്ചു. മാനുവല്‍ ഗിയര്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ എന്നിവയുള്ള വേരിയന്റുകളില്‍ പെട്രോള്‍ എഞ്ചിനോടെ ലഭ്യമാണ്. 143 എച്ച്പി കരുത്തുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹെക്ടറിന്റേത്.

Advertisment

പുതിയ പെട്രോള്‍ എഞ്ചിന്‍ ലൈന്‍ അപ്പിന്റെ ഭാഗമായി 4 വ്യത്യസ്ത ഓപ്ഷനുകള്‍ ഉണ്ട്. എംടി, ഹൈബ്രിഡ് എംടി, സിവിടി, സിസിടി എന്നിവയാണ് ഓപ്ഷനുകള്‍. എംജി ഹെക്ടര്‍ 2021 അഞ്ചു സീറ്റിലും ഹെക്ടര്‍ പ്ലസ് ആറു സീറ്റിലും ലഭ്യമാണ്. 5 സീറ്റര്‍ ഹെക്ടര്‍ സിവിടി വേരിയന്റുകള്‍ 16.51800 രൂപ, 18.10 ലക്ഷം രൂപ എന്നീ ഷോറൂം വിലകളിലും 6 സീറ്റര്‍ ഹെക്ടര്‍ പ്ലസ് സിവിടി 17.22 ലക്ഷം, 18.90 ലക്ഷം രൂപ എന്നീ വിലകളിലും ലഭിക്കും.

സി.വി.ടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സുഖപ്രദമായ, ജെര്‍ക്ക് രഹിത അനുഭവമാണ് നല്‍കുക. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഗിയര്‍ ഷിഫ്റ്റ് സുഗമമാക്കി, ഓവര്‍ ടേക്കിങ്ങ് സുഗമമാക്കുന്നു.ഏറ്റവും മികച്ച ഉടമസ്ഥാവകാശം ആണ് എംജിയുടെ ഓഫര്‍.

അഞ്ചുവര്‍ഷത്തെ പരിധിയില്ലാത്ത വാറന്റി, അഞ്ചുവര്‍ഷ റോഡ് സൈഡ് അസിസ്റ്റന്‍സ്, ആദ്യ അഞ്ച് പീരിയോഡിക് സര്‍വീസിന് സൗജന്യ ലേബര്‍ ചാര്‍ജ് എന്നിവയും ഉണ്ട്.ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ എംജി ഹെക്ടറില്‍, ഹിംഗ്ലിഷ് കമാന്‍ഡുകള്‍, ഐസ് മാര്‍ട്ട് കണക്റ്റഡായ കാര്‍ സാങ്കേതിക വിദ്യ, വയര്‍ലെസ് ചാര്‍ജിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നീ പ്രത്യേകതകള്‍ ഉണ്ട്. എം.ജി ഹെക്ടര്‍, ഒട്ടേറെ സവിശേഷതകള്‍ വ്യവസായത്തില്‍ ആദ്യമായി അവതരിപ്പിച്ച വാഹനമാണ്. 6 നഗരങ്ങളിലായി 250തിലധികം ടച്ച് പോയിന്റുകളാണ് എംജിയ്ക്കുള്ളത്.

automatic version
Advertisment