Advertisment

കനത്ത ചൂടില്‍ മലപ്പുറത്ത് ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

New Update

മലപ്പുറം : ചൂട് കൂടിയതോടെ അങ്ങാടിപ്പുറം തിരൂര്‍ക്കാടില്‍ ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ഗ്ലാസ് പൊട്ടിത്തെറിച്ചു.

Advertisment

publive-image

തിരൂര്‍ക്കാട് സ്വദേശി പുലാക്കല്‍ മുഹമ്മദ് അഷ്‌റഫിനന്‍റെ ഓട്ടോറിക്ഷയാണ് ശനിയാഴ്ച ഉച്ചയ്ക്ക് തിരൂര്‍ക്കാട് തോണിക്കര ജുമാ മസ്ജിദിനു സമീപം നിര്‍ത്തിയിട്ടിരുന്നത്.

അഷ്‌റഫ് നിസ്‌കരിക്കാന്‍ പള്ളിയില്‍ കയറിയ സമയത്തായിരുന്നു ഉഗ്രശബ്ദം കേട്ടത്. ഇതോടെ പള്ളിയില്‍ ഉണ്ടായിരുന്നവരും അയല്‍പക്കാരും ഓടിക്കൂടി നോക്കിയപ്പോഴാണ് ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നതായി കണ്ടത്.

autoriksha glass
Advertisment