Advertisment

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി "അവനി "; നൃത്ത ശില്പം നവംബർ 9 ശനിയാഴ്ച

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

മിസ്സിസ്സാഗ: പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ട് ഭൂമി ദേവിക്ക് ഒരു സ്നേഹ സമർപ്പണവുമായി നൂപുര ക്രിയേഷൻസ് ഒരുക്കുന്ന ഈ വർഷത്തെ ഏറ്റവും പുതുമയാർന്ന നൃത്താവതരണം - "അവനി " നവംബർ 9 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് മിസ്സിസ്സാഗയിലുള്ള മെഡോവയിൽ തീയേറ്ററിൽ അരങ്ങേറും .

Advertisment

publive-image

ഇന്ന് നാം ഭൂമിയിൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, വിവിധ തരം മലനീകരണങ്ങൾ, മലയിടിച്ചിൽ, ഭൂകമ്പങ്ങൾ, പ്രളയങ്ങൾ തുടങ്ങിയവയുടെ ഭീകരാവസ്ഥ ഒരു നൃത്താവിഷ്കാരത്തിലൂടെ തുറന്നുകാട്ടി, അതിലേക്ക് നമ്മെ തള്ളി വിടുന്ന വനനശീകരണം, കായൽ നിരത്തൽ, പാറഖനനം , മണൽ വാരൽ തുടങ്ങീ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം വരെ ഒരു ബോധവൽക്കരണമെന്നോണം ആസ്വാദകരിൽ എത്തിക്കുവാനുള്ള എളിയ ശ്രമമാണ് "അവനി' യിലൂടെ നടത്തുന്നത്.

ഇൻഡോ -കനേഡിയൻ കൾച്ചറൽ ഇനീഷ്യേറ്റീവ് വിമൻ ഹീറോ, വാട്ടർ ഫ്രണ്ട് അവാർഡ് തുടങ്ങിയ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള , കാനഡയിലെ അറിയപ്പെടുന്ന നർത്തകിയും നൃത്താധ്യാപികയുമായ ഗായത്രി ദേവി വിജയകുമാറാണ് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ നൃത്താവിഷ്കാരത്തിന്റെ ശില്പി .

നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ- സാർണിയ, ലണ്ടൻ, സ്‌കാർബൊറോ, മിസ്സിസ്സാഗ, ബ്രാംപ്ടൻ , കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളുമാണ് ഇതിൽ പങ്കെടുക്കുന്നത് .

publive-image

ആശയാവിഷ്ക്കാരവും കോറിയോഗ്രഫിയും നിർവ്വഹിച്ചിരിക്കുന്നത് ഈ വർഷത്തെ സംസ്ഥാന സംഗീത-നാടക അക്കാദമി അവാർഡ് ജേതാവും പ്രമുഖ നർത്തകിയും കോറിയോഗ്രാഫറുമായ അശ്വതി വി നായരാണ് .

പ്രമുഖരായ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി , എൻ.കെ മധുസൂദനൻ ചിട്ടപ്പെടുത്തിയിരിക്കുന്ന 'അവനി' യിലെ സംഗീതം പൂർണ്ണമായും പ്രീ-റെക്കോർഡ് ചെയ്തത് ഇന്ത്യയിലാണ്.

സി.ഐ.ബി.സി. മൊബൈൽ മോർട്ഗേജ് അഡ്വൈസർ അനിൽ കരിപ്പൂർ, യോഗി ആൻഡ് പാർട്ട്ണെസ് , വിബിൻ വിൻസെന്റ് (റിയൽ എസ്റ്റേറ്റ് ) എന്നിവരാണ് 'അവനി' യുടെ പ്രധാന സ്‌പോൺസർമാർ.

നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന "നുപൂരോത്സവ"ത്തിന്റെ ഭാഗമായാണ് "അവനി " അവതരിപ്പിക്കുന്നത്. ഈ കലാ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കാനഡയിലെ കലാരംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ എത്തിച്ചേരും.

നുപൂരോത്സവത്തിൽ, സംഗീത വിദ്യാർത്ഥികളുടെ കലാപരിപാടികൾ അന്നേദിവസം മൂന്ന് മണിക്ക് അതേ തീയേറ്ററിൽ വച്ച് നടക്കും. അഞ്ചു മണി മുതൽ ഏഴു മണിവരെ നൃത്ത വിദ്യാർത്ഥികളുടെ കലാവിരുന്നും അരങ്ങേറും. തുടർന്ന് നടക്കുന്ന "അവനി" ക്ക് ശേഷം സമ്മാന വിതരണത്തോടെ പരിപാടികൾ അവസാനിക്കും.

Advertisment