Advertisment

ദീർഘദൂരം സഞ്ചരിക്കുന്ന ലോറിയിലെ ജീവനക്കാർക്ക് വിശ്രമിക്കാൻ ലോറി ബേ നിർമിക്കണം ; ലോറികളിൽ രണ്ടു ഡ്രൈവർമാരെ നിയമിക്കണം ; പാലക്കാട് ആർടിഒയുടെ റിപ്പോർട്ട്

New Update

തിരുവനന്തപുരം :  അവിനാശിയിൽ 19 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് ഡ്രൈവറുടെ അശ്രദ്ധ കാരണമാണെന്ന് പാലക്കാട് ആർടിഒയുടെ (എൻഫോഴ്‌സ്‌മെന്റ്) റിപ്പോർട്ട്. ഡ്രൈവർ ഉറങ്ങിയതോ അശ്രദ്ധമായി വണ്ടി ഓടിച്ചതോ ആണ് അപകടം ഉണ്ടാക്കിയത്.

Advertisment

publive-image

ടയർ പൊട്ടിയാണ് അപകടം ഉണ്ടായതെന്ന ഡ്രൈവറുടെ വാദം നിലനിൽക്കുന്നതല്ല. പരിശോധനയിൽ ടയറുകൾക്ക് കാലപ്പഴക്കം ഇല്ലെന്നു ബോധ്യപ്പെട്ടു. ടയറുകൾ ഡിവൈഡറിൽ ഉരഞ്ഞ പാടുകളുണ്ട്.

ഡ്രൈവർ അലക്ഷ്യമായി വാഹനം ഓടിച്ചതിന്റെ തെളിവായി ഇതിനെ കാണാമെന്നും ട്രാൻസ്‌പോർട് കമ്മീഷണർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അപകടങ്ങൾ ഒഴിവാക്കാൻ ശുപാർശകളും റിപ്പോർട്ടിലുണ്ട്. ദീർഘദൂരം സഞ്ചരിക്കുന്ന ലോറിയിലെ ജീവനക്കാർക്ക് വിശ്രമിക്കാൻ ലോറി ബേ നിർമിക്കണം. ലോറികളിൽ രണ്ടു ഡ്രൈവർമാരെ നിയമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisment