Advertisment

ബിജെപി വോട്ടുകള്‍ ചോരാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം. പ്രധാന നേതാക്കള്‍ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയിലും പാലായിലും വോട്ട് വിഹിതം വര്‍ധിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം !

New Update

publive-image

Advertisment

കോട്ടയം: ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായാല്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പുമായി ബിജെപി കേന്ദ്ര നേതൃത്വം. ബിജെപി വോട്ടുകള്‍ ചോരുന്നത് തടയാന്‍ നടപടി ഉണ്ടാകണമെന്നും കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ വോട്ടുവിഹിതം വര്‍ധിപ്പിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചില മണ്ഡലങ്ങളില്‍ ബിജെപിക്കുള്ളത് ദുര്‍ബല സ്ഥാനാര്‍ഥികളാണെന്നും ഇവിടങ്ങളില്‍ വന്‍തോതില്‍ വോട്ട് ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാലായില്‍ ബിജെപി സ്ഥാനാര്‍ഥി 28000 വോട്ടുകള്‍ വരെ നേടിയ തെരഞ്ഞടുപ്പുകളുണ്ട്. കഴിഞ്ഞ ഉപ തെരഞ്ഞെടുപ്പിലും 24000 വോട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി വൈസ് പ്രസിഡന്‍റ് ഡോ. ജെ പ്രമീളാദേവി മത്സരിക്കുന്ന ഇവിടെ ഇത്തവണ ഇത്തവണ 30000 വോട്ടുകളെങ്കിലും നേടണമെന്നാണ് നിര്‍ദ്ദേശം. ഒരു ഗ്രാമപഞ്ചായത്തില്‍ ഭരണം പിടിമുറുക്കുകയും രണ്ടിടത്ത് മുഖ്യ പ്രതിപക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ പാലായിലെ ബിജെപിയുടെ വോട്ട് വിഹിതം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ നിരീക്ഷിക്കും.

കോട്ടയത്ത് കാഞ്ഞിരപ്പള്ളിയാണ് ബിജെപിയുടെ 'എ' ഗ്രേഡ് മണ്ഡലം. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. വിജയിക്കാനായില്ലെങ്കില്‍ പോലും രണ്ടാം സ്ഥാനത്തിന് പുറകിലേയ്ക്ക് പാര്‍ട്ടി പോകുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് നിര്‍ദ്ദേശം. ചങ്ങനാശേരിയിലും സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍ രാമന്‍ നായരാണ് സ്ഥാനാര്‍ഥി. ഇവിടെയും വോ്ട് വിഹിതം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

kottayam news
Advertisment