Advertisment

പന്ത്രണ്ടാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

New Update

publive-image

Advertisment

തൊടുപുഴ: സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പന്ത്രണ്ടാമത് അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന തലത്തിൽ ഏറ്റവും നല്ല ജൈവ കര്ഷകന് ഒരു ലക്ഷം രൂപയും ജില്ലാ തലത്തിൽ ഇരുപത്തി അയ്യായിരം രൂപ വീതമുള്ള 14 ജില്ലാ അവാർഡുകളും പതിനായിരം രൂപ വീതമുള്ള 28 പ്രോത്സാഹന സമ്മാനങ്ങളും നൽകും.

കൂടാതെ പ്രായമായ പരമ്പരാഗത ജൈവ കർഷകർ,ഔഷധ സസ്യ കൃഷി ,മട്ടുപ്പാവ് കൃഷി, വിദ്യാർഥികൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അനുയോജ്യമായ പ്രോത്സാഹന സമ്മാനങ്ങൾ നൽകും. ഡിസംബർ 31 നു മുൻപായി അപേക്ഷ നൽകണം.

മൂന്നു വര്ഷത്തിനുമേൽ പൂർണ്ണമായും ജൈവ ഭക്ഷണ കൃഷി ചെയ്യുന്ന കര്ഷകരെയാണ് അവാർഡിന് പരിഗണിക്കുന്നത്. വെള്ളക്കടലാസിൽ കൃഷി രീതിയുടെ ലഘു വിവരണവും പൂർണ്ണ വിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴി, ഫോൺ നമ്പർ, ജില്ല എന്നിവയും അപേക്ഷയിൽ എഴുതണം. വിലാസം . കെ .വി .ദയാൽ ,അവാർഡ് കമ്മിറ്റി കൺവീനർ ,ശ്രീകോവിൽ ,മുഹമ്മ .പി .ഓ ,ആലപ്പുഴ .ഫോൺ :94471 14526 .

thodupuzha news
Advertisment