Advertisment

ആവാസ് കുടുംബ സംഗമം2018 സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് : വ്യത്യസ്ഥമായ പ്രോഗ്രാമുകള്‍ കൊണ്ടും റിയാദില്‍ നിറഞ്ഞു നില്‍ക്കുന്ന  ഗായികാ, ഗായകരുടെ അവതരണമികവും സാനിദ്ധ്യവും കൊണ്ടും ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ സൗദി അറേബ്യ ( ആവാസ് ) കുടുംബ സംഗമം ശ്രദ്ധേയമായി.

Advertisment

സുലെെയിലേ ഖാന്‍ ഇസ്തറാഹയില്‍ വെെകീട്ട് നാലിന് കായിക മത്സരങ്ങളോടെ

ആരംഭിച്ച പ്രോഗ്രാം സാംസ്കാരിക സമ്മേളനം, റഹീം ഉപ്പള, സൗദീ പൗരന്‍ ഹാഷിം

അബ്ബാസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഗീത നിശ, എെഡെന്റിഫെെ ദ

പേഴ്സണ്‍, പ്രവചന മത്സരം, കവിത, ഫാമിലികള്‍ക്കും, കുട്ടികള്‍ക്കും, കുടുംബിനികള്‍ക്കുമായുള്ള വ്യത്യസ്ഥ മത്സരങ്ങള്‍ മറ്റിതര എന്റര്‍ടെെമന്റ്

പ്രോഗ്രാമുകളുമടക്കം രാവിലെ മൂന്ന് മണി വരേ തുടര്‍ന്നു.

publive-image

ഡല്‍ഹിയിലേ കിങ്ങ് സൗദ് യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോക്ടര്‍ ജഹാംഗീര്‍

അഹമ്മദ്, ഇബ്റാഹീം സുബ്ഹാന്‍, നാട്ടില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍

ആവാസ് അഡ്വെെസറി ബോര്‍ഡ് അംഗം ജലീല്‍ വള്ളിക്കുന്നിന്റെ പിതാവ് കുട്ട്യാലി

ഹാജി തുടങ്ങീ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത

സാംസ്കാരിക സമ്മേളനത്തില്‍ ആവാസ് സെക്രട്ടറി ഇല്ല്യാസ് പാണ്ടിക്കാട് സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ അസീസ് മാവൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ജഹാംഗീര്‍ അഹമ്മദ്, ഇബ്രാഹീം സുബ്ഹാന്‍, ഷരീഫ് കൂട്ടായി, അസീസ് മാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രമുഖ കവിയും എഴുത്തുകാരനുമായ രവി റാഫി, കുട്ട്യാലി ഹാജി എന്നിവരേ ആദരിച്ചു.

പ്രവര്‍ത്തകര്‍ സമാഹരിച്ച സുജാത ചേച്ചി സഹായ ഫണ്ട് ചാരിറ്റി വിങ്ങ്

കണ്‍വീനര്‍ ഷബീര്‍ കൊടക്കാട് പോള്‍ വര്‍ഗീസിന് കൈമാറി.ഫ്ലഡ് ദുരിതാശ്വാസ

ഫണ്ട് ഷിഹാബില്‍ നിന്ന് ജലീല്‍ വള്ളിക്കുന്ന് ഏറ്റുവാങ്ങി.ഗാന്ധി ജയന്തിയോടനുബന്തിച്ച് ആവാസ് നടത്തിയ വിവിധ മത്സരങ്ങളിലേ വിജയികളായ ദിനു ഇല്‍യാസ്, രവി റഫി എന്നിവര്‍ക്കുള്ള സമ്മാന വിതരണം നടന്നു. ജിദ്ധയില്‍ നിന്നുള്ള വിജയിക്കുള്ള സമ്മാനമെത്തിക്കുമെന്ന് ആര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍മാരായ അസീസ് കടലുണ്ടി, രവി റഫി എന്നിവര്‍ പറഞ്ഞു.

കലാകാരന്മാര്‍ക്കും മത്സര വിജയികള്‍ക്കുുള്ള സമ്മാനങ്ങള്‍ നാഷണല്‍ കമ്മറ്റി കണ്‍ിനര്‍ ബഷീര്‍ ആരംബൂര്‍, ഷമീം തിരുരങ്ങാടി, ജഷീര്‍,  ഹനീഫ അകാരിയ, അഫ്താബ്, ഷിഹാബുദ്ധിന്‍, പോള്‍ വര്‍ഗീസ് തുടങ്ങിയവര്‍ വിതരണം ചെയ്തു. രവി റഫി കെജരീവാളിനെക്കുറിച്ച് എഴുതി അവതരിപ്പിച്ച കവിതയും റജിമുള്‍ഖാന്‍ ആവാസിനെ കുറിച്ച് പാടിയ കവിതയും, ഗായികാ ഗായകന്മാരായ റഹീം, ഹാഷിം അബ്ബാസ്, അബീജോയ്, ശിവന്‍, റിയാസ്, നിസാം, അഷ്റഫ്, സാക്കി,ലെന ലോറന്‍സ്, ഷബാന അന്‍ഷാദ് തുടങ്ങിയവരുടെ ഗാനസന്ധ്യയും  ആസ്വാദ്യകരമായിരുന്നു.ഷാനവാസ് പുന്നിലത്ത്, സിയാഫ് ഖാന്‍, അക്ബര്‍ കൊടിഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജോയിന്റ് സെക്രട്ടറി അഫ്താബ് ചടങ്ങിൽ നന്ദി

പറഞ്ഞു.

Advertisment