റിയാദിന് ഉത്സവച്ഛായപകര്‍ന്ന് ആവാസ് ഇന്ത്യന്‍ ഫെസ്റ്റ് അരങ്ങേറി .

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, December 6, 2018

റിയാദ് : നിറഞ്ഞ ജനപങ്കാളിത്തവും വേറിട്ട പ്രോഗ്രാമുകളുമായി ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ സൗദി അറേബ്യ ആവാസ് ഇന്ത്യന്‍ ഫെസ്റ്റ് അരങ്ങേറി. ഡല്‍ഹിയില്‍ നിന്നുള്ള ആം ആദ്മി ലീഡറും എഎപി വക്താവായ  ദിലീപ് പാണ്ഡെ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

റിയാദിലെ വിവിധ ഇന്റര്‍നാഷണല്‍ സ്കൂളുകളിലെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് കൊണ്ട് വെെകീട്ട് മൂന്ന് മുതല്‍ ആറ് വരെ നടന്ന വിദ്യാഭ്യാസ സെമിനാറില്‍
അമഡീസ്റ്റ് ഹെഡ്ഡ് ബ്രെന്റ് കോര്‍ലെ (യു.എസ്.എ), കോളേജ് ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സയന്‍സസ് അസിസ്റ്റന്റ് പ്രഫസറും പ്രമുഖ ഇന്‍സ്പിരേഷണല്‍ സ്പീക്കറും ലെെഫ് കോച്ചുമായ ഡോ അബ്ദുസ്സലാം ഒമര്‍ (എം.ഡി, എം. എസ് .സി കിങ്ങ് സൗദ് യൂണിവേഴ്സിറ്റി), കിങ്ങ് സൗദ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വിഭാഗം പ്രഫസര്‍ ഡോ:ജഹാങ്കീര്‍ അഹമ്മദ് തുടങ്ങിയവര്‍ സെമിനാറിലെ വിവിധ വിഭാഗങ്ങളിലായി ക്ലാസുകള്‍ നയിച്ചു. ഇബ്റാഹീം സുബ്ഹാന്‍, സിയാഫ്ഖാൻ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കണ്‍വീനര്‍ അസീസ് മാവൂര്‍ സ്വാഗതവും എഎപി ഡല്‍ഹി വക്താവ് ദിലീപ് പാണ്ഡെ മുഖ്യ പ്രഭാഷണവും നടത്തി. ഉബെെദ് എടവണ്ണ, ഷിഹാബ് കോട്ടുക്കാട്, ഗാന രചയിതാവ് പി.എം.എ ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. നാഷണല്‍ കണ്‍വീനര്‍ ബഷീര്‍ ആരമ്പൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഇല്ല്യാസ് പാണ്ടിക്കാട് നന്ദി ആശംസിച്ചു.പ്രോഗ്രാം കോ ഓഡിനേറ്റര്‍ അസീസ് കടലുണ്ടി പി.എം.എ ജബ്ബാറിനും, ഡോ: ഒബെെദ് ദിലീപ് പാണ്ഡെക്കും മെമന്റോ സമ്മാനിച്ചു. ഷമീം തിരൂരങ്ങാടി എഞ്ചിനീര്‍ ഉസ്മാന്‍ എന്നിവര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാള്‍, മനീഷ് സിസോദിയ എന്നിവര്‍ക്കുള്ള മെമെന്റോ ചടങ്ങില്‍ കെെമാറി.

കോമഡി ഉത്സവം ഫെയിം നിസാം‍ കാലിക്കറ്റിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഗാനോത്സവത്തില്‍ ഹാഷിം അബ്ബാസ്, ഷബാന അന്‍ഷാദ്, ജലീല്‍ കൊച്ചിന്‍, അബി ജോയ്, തെസ്നീം റിയാസ്, അരുണ്‍ സകറിയ, റഹീം ഉപ്പള, ലെന ലോറന്‍സ്, റോജി കോട്ടയം, ഗായത്രി മിശ്ര തുടങ്ങിയ ഗായികാഗായകന്മാരും, സിന്ധു സോമൻ, റീന കൃഷ്ണകുമാർ, രമ ഭദ്രന്‍ തുടങ്ങിയവരുടെ ശിക്ഷണത്തില്‍ അണിയിച്ചൊരുക്കിയ പ്രഫഷണല്‍ നൃത്ത നൃത്യങ്ങളും അസീസ് പെര്‍ലെയുടെ നേത്യത്വത്തില്‍ അലിഫ് ഇന്റര്‍നാഷണല്‍ സ്കൂള്‍ കുട്ടികളുടെ ഒപ്പനയും അരങ്ങേറി.  സജിന്‍ നിഷാൻ അവതാരകനായിരുന്നു.

പ്രോഗ്രാം ഇന്‍ചാര്‍ജ് ടെക്നിക്കല്‍ കോര്‍ഡിനേറ്ററുമായ ജഷീര്‍ എം.കെ യുടെ നേത്യത്വത്തില്‍ അരുണ്‍ റാം, പോള്‍ വര്‍ഗീസ്, അല്‍‍താഫ്, മന്‍സൂര്‍ വേങ്ങര, രവി റഫി, മജീദ് തിരൂര്‍, ജലീല്‍ വള്ളിക്കുന്ന്, ഷബീര്‍  വള്ളിക്കുന്ന്, ഷിഹാബബുദ്ദീൻ, ഷരീഫ് തുടങ്ങിയവരും ആവാസ് ജിദ്ധ, ദമ്മാം, അബഹ പ്രവര്‍ത്തകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

×