Advertisment

ആവാസ് ഫെസ്റ്റിന് തുടക്കമായി

author-image
admin
New Update

റിയാദ്*: ആം ആദ്മി വെല്‍ഫെയര്‍ അസോസിയേഷന്‍ സൗദി അറേബ്യ ആവാസ് മെഗാ ഫെസ്റ്റ് (സീസൺ 3) ആഘോഷ പരിപാടികൾക്ക് തുടക്കമായി.  എക്സിറ്റ് പാതിനെട്ടിലെ ഫെെസലിയയില്‍ രണ്ടു മൈതാനങ്ങളിലായി വെള്ളിയാഴ്ച നടന്ന ഫുട്ബോള്‍ മല്‍സര ങ്ങളിൽ ഫെെനലില്‍ റിയാദ് എഫ് സി, റബ്‌വ എഫ് സിയേ മറികടന്ന് ജേതാക്കളായി. കിംഗ് സൗദ് യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ: ജഹാംഗീര്‍ അഹമ്മദ് മത്സരം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

റിയാദ് ബത്തയിൽ 15ന് വൈകീട്ട് നടന്ന ആവാസ് വടം വലി മത്സരങ്ങളിൽ കനിവ് റിയാദ് ജേതാക്കളായി. റിയാദ് ടാക്കീസ് രണ്ടാം സ്ഥാനവും, റെഡ് അറേബ്യ മൂന്നാം സ്ഥാനവും , സഹൃദയ നാലാം സ്ഥാനവും കരസ്ഥമാക്കി. സൗദി റഫറി അബു ദാവൂദ് ഡൊമിനിക്‌ ആലുവ മത്സരങ്ങൾ നിയന്ത്രിച്ചു. ആവാസ് കൺവീനർ അസീസ് മാവൂര്‍, സെക്രട്ടറി ഇല്ല്യാസ് പാണ്ടിക്കാട് എന്നിവർ സംസാരിച്ചു.

ആവാസ് മെഗാ ഫെസ്റ്റ് സമാപനം നവംബർ 29 നു ബോളിവുഡ് സിങ്ങർ, മോയിൻ സാബ്രി, മ്യൂസിക് ഡയറക്ടർ & സിംഗർ ഫഹദ് തുടങ്ങിയ സെലിബ്രിറ്റികളുടെ സാനിധ്യം കൊണ്ട് വർണാഭ മാകുമെന്നും ഫുട്ബോൾ വടംവലി മത്സരങ്ങളിലേ വിജയികൾക്കുള്ള ട്രോഫികളും, പ്രൈസ് മണികളും പ്രസ്തുത ദിവസം വേദിയിൽ വെച്ച് സമ്മാനിക്കു മെന്നും സംഘാടകർ അറിയിച്ചു. ഹനീഫ അകാരിയ, ജലീല്‍ വള്ളിക്കുന്ന്, രവി റഫി, സിയാഫ് ഖാന്‍, മജീദ് തിരൂര്‍ ,ഷിഹാബ് കാലിക്കറ്റ്‌, ഷെരീഫ് കൂട്ടായി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Advertisment