Advertisment

ആവാസ് മെഗാ ഇന്ത്യൻ ഫെസ്റ്റ് സീസൻ 3 സമാപനമായി.

author-image
admin
New Update

റിയാദ് : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ടും ബോളിവുഡ് പ്ലേബാക്ക് സിങ്ങർ മോയിൻ സാബ് രി, മ്യൂസിക് ഡയറക്ടറും , മോളിവുഡ് സിങ്ങറുമായ കൊച്ചിൻ ഫഹദ് തുടങ്ങിയവരുടെ സാനിദ്യം കൊണ്ടും ഒരുമാസക്കാലമായി നടന്നു വന്നിരുന്ന ആം ആദ്മി വെൽഫേർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) ഇന്ത്യൻ മഹോത്സവം സീസൺ 3 സമാപന സമ്മേളനം ശ്രേദ്ധേയ മായി .

Advertisment

publive-image

റിയാദിലെ നോഫാ ഓഡിറ്റോറിയത്തെ വർണാഭ മാക്കി സെലി ബ്രിറ്റികൾ നയിച്ച സംഗീത നിർത്ത സന്ധ്യയും, കെ .ജി മുതൽ ക്ലാസ് 12 വരെ യുള്ള കുട്ടികളുടെ ഇന്റർ സ്കൂൾ ഡ്രോയിങ് & കളറിങ്, ഇംഗ്ലീഷ് സ്റ്റോറി റൈറ്റിങ്, പോയെം റൈറ്റിംഗ്, കുടുംബി നികൾക്കായുള്ള പാചക മത്സരങ്ങൾ തുടങ്ങിയവയും അരങ്ങേറി

ആവാസ് കൺവീനർ അസീസ് മാവൂർ,അധ്യക്ഷത വഹിച്ച   പ്രോഗ്രാം കോഓർഡി നേറ്റർ ഹനീഫ അക്കാരിയ എന്നിവർ നയിച്ച സാംസ്കാരിക സമ്മേളനത്തിൽ മുൻ ഇന്ത്യൻ എംബസി സ്കൂൾ പ്രസിഡന്റ് ഡോ : ദിൽഷാദ്, ഡോ: മുനവ്വർ , ശിഹാബ് കൊട്ടുകാട് , ഇബ്രാഹിം സുബ്ഹാൻ, ഷംനാദ് കരുനാഗപ്പള്ളി , ജയൻ കൊടുങ്ങല്ലൂർ,  മൈമൂന ടീച്ചർ , ഷക്കീല ടീച്ചർ , തുടങ്ങിയവർ സംബന്ധിച്ചു . ബാറ്റ് കമ്പനി എം ഡി  നവീദ് മുഖ്യ അതിഥിയായിരുന്നു. സെക്രട്ടറി ഇല്യാസ് പാണ്ടിക്കാട്സ്വാഗതവും ,ഹനീഫ അക്കാരിയ നന്ദിയും പറഞ്ഞു .

publive-image

ചടങ്ങിൽ റിയാദിലെ വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ സേവനമനുഷ്ഠിച്ച , അറബ് ന്യൂസ് ബ്യുറോ ചീഫ് ഗസാൻഫർ (മീഡിയ), ജോസഫ് അതിരുങ്കൽ (സാഹിത്യം), ഡോ : എം. യു. നൗഷാദ് (ശാസ്ത്രം), സുബി സജിൻ (വിമൺ എംപവർമെന്റ്), ജലീൽ കൊച്ചിൻ (മ്യൂസിക്) , ഷാരോൺ ശരീഫ് (നാടക സംവിധാനം), ഡോ : ഉബൈദ്, മജീദ് തിരൂർ (സാമൂഹിക സേവനം) തുടങ്ങിയവരെ ആവാസ് 2019 കർമ്മ പുരസ്കാരം നൽകി ആദരിച്ചു .

publive-image

ബാറ്റ് (ഫിഷർ ഡിസ്ട്രി ബ്യൂ ട്ടർ) , ജരീർ മെഡിക്കൽ . സിറ്റി ഫ്ലവർ എന്നീ സ്ഥാപനങ്ങൾ ബിസിനസ് അവാർഡിന് അർഹരായി .ഇന്റർ സ്കൂ ൾ മത്സരങ്ങളിൽ, ആദ്രിക സാജു (ഐ ഐ എസ് ആർ ) , 'അനയ് സഞ്ജിത് (അൽ യാസ്മിൻ ), ഇനിയൻ ശിവകുമാർ (ന്യൂ മിഡിൽ ഈസ്റ്റ് ), ചഹൻജിത് ദീജു (ഐ ഐ എസ് ആർ) തുടങ്ങിയവർ ഡ്രോയിങ് & കളറിങ്മത്സരങ്ങളിലെ കെ ജി , സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലും, ഇനിയൻ ശിവകുമാർ, മദീഹ അറഫാ കാനുൻ , മുൻസിനാ നൗഷാദ് തുടങ്ങിയവർ യഥാക്രമം , കവിത  റൈറ്റിംഗ്, സ്റ്റോറി റൈറ്റിംഗ്, ഫുഡ് കോണ്ടെസ്റ്റ് എന്നീ മത്സരങ്ങളി ലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡോ: ജഹാൻഗിർ , ഷിനു നവീൻ എന്നിവർ വിധി കർത്താക്കളും , സജിൻ നിഷാൻ അവതാരകനുമായിരുന്നു.

ചടങ്ങിൽ ആവാസ്ഫുട്ബോൾ, വടംവലി ടൂർണമെന്റുകളിൽ വിജയികളായ ടീമുക ൾക്ക് ട്രോഫിയും, പ്രൈസ് മണി യും കൈമാറി. രവിറാഫി, ശിഹാബ് അരീക്കാട്, സിയാഫ് ഖാൻ , ജലീൽ വള്ളിക്കുന്ന് , അരുൺ റാം, ഷെരീഫ് കൂട്ടായി, ഷബീർ കൊട ക്കാട് തുടങ്ങിയവർ നേതൃത്വം നൽകി .

Advertisment