Advertisment

കൊറോണ പ്രതിസന്ധിയിലുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട്: എഎക്സ്എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡെൽഹി: എഎക്സ്എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. എഎക്സ്എൻ, എഎക്സ്എൻഎച്ച്‌ഡി ചാനലുകൾ സംപ്രേഷണം നിർത്തുന്നതായി ചാനലുകളുടെ ഉടമകളായ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് അറിയിച്ചു. ഇന്ത്യയ്ക്ക് പുറമേ അഞ്ച് രാജ്യങ്ങളിലാണ് എഎക്സ്എന്‍ സംപ്രേക്ഷണം അവസാനിപ്പിക്കുന്നത്. പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണമാണ് ചാനല്‍ നിര്‍ത്തുന്നത്.

കൊറോണ പ്രതിസന്ധിയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രക്ഷേപണം നിര്‍ത്താന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സ്ട്രീംമിംഗ് സംവിധാനം വ്യാപകമായതോടെ ചാനലിലെ സീരിസുകള്‍ക്ക് കാര്യമായ ജനപ്രീതി കിട്ടുന്നില്ല എന്നതും പ്രതിസന്ധിയായി.

Advertisment