Advertisment

ആയിരത്തൊന്നു രാവുകൾ അരങ്ങിലെത്തി .

author-image
admin
New Update

റിയാദ് : പ്രതികൂലമായ കാലാവസ്ഥയെ പോലും അതിജീവിച്ചു കൊണ്ട് റിയാദിലെ നാടകാസ്വാദകർക്ക് വ്യത്യസ്തവും ഹൃദയവുമായ ഒരു അരങ്ങനുഭവം നൽകിക്കൊണ്ട് ആയിരത്തൊന്നു രാവുകൾ എന്ന മെഗാ നാടകം അരങ്ങിലെത്തി. റിയാദ് കലാഭവന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് റിയാദ്- അൽ ഹയിർ അൽ ഒവൈദ ഫാമിൽ വച്ച് അരങ്ങേറിയത്. ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നിട്ടും രാത്രി വൈകിയും നാടകം കാണാൻ കാത്ത്നിന്ന പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അല്പവും മങ്ങലേൽപ്പി ക്കാതെ ഒരു നവ്യമായ നാടകാനുഭൂതി നൽകുന്നതിൽ അതിന്റെ അണിയറ ശിൽപികൾ വിജയിച്ചു.

Advertisment

publive-image

ജെറീർ മെഡിക്കൽസ് കലാഭവൻ നൈറ്റ് 2019 എന്ന പേരിൽ ഈ മാസം അഞ്ചാം തീയതി ഇതേ വേദിയിൽ വച്ചു നടന്ന പ്രോഗ്രാമിന്റെ സാംസ്കാരിക സമ്മേളനത്തിൽ വച്ച് പാവങ്ങളുടെ പടത്തലവൻ, സോഷ്യൽ മീഡിയയിലെ മലയാളി താരം ഫിറോസ് കുന്നും പറമ്പിലിന് റിയാദ് കലാഭവൻ കർമ്മ പുരസ്‌കാരം നൽകിയിരുന്നു. അന്നേ ദിവസം അരങ്ങിലെത്തി അരമണിക്കൂർ അവതരിപ്പിച്ചു മഴ കാരണം മാറ്റി വച്ച ആയിരത്തൊന്നു രാവുകൾ എന്ന നാടകമാണ് 11.04.2019ൽ പുനരവതരിപ്പിക്കപെട്ടത്.

പ്രവീൺ വടക്കുംതല രചന നിർവഹിച്ച ഈ നാടകത്തിൽ സഹ സംവിധായകനും റിയാദ് കലാഭവന്റെ ചെയർമാനുമായ ഷാരോൺ ഷെരീഫ് ഉൾപ്പെടെ നൂറോളം കലാകാര ന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി 40 ദിവസത്തെ പരിമിതമായ പരിശീലനം കൊണ്ടാണ് ഇത്തരം ഒരു മെഗാഡ്രാമ രണ്ടര മണിക്കൂറിൽ ഏറെ ദൈർഘ്യത്തിൽ അവ തരിപ്പിച്ചത്. മലയാള നാടക വേദിയിലെ പ്രമുഖ സംവിധായകൻ രാജീവൻ മമ്മിളിയാണ് ആയിരത്തൊന്നു രാവുകളുടെ സംവിധാനം നിർവ്വഹിച്ചത്. കഴിഞ്ഞ 40 ദിവസങ്ങളിൽ ഏറെയായി നാടക സംവിധാനത്തിനായി അദ്ദേഹം റിയാദിലുണ്ട്.

publive-image

കേട്ടു പതിഞ്ഞ ആയിരത്തൊന്നു രാവുകൾ എന്ന അറബി കഥയെ അതിന്റെ അന്തസത്ത ചോർന്നു പോകാത്ത വിധം സമകാലീന സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കാതെ പോ കുന്ന തുല്യ നീതിയുടെ വിഷയത്തെ കൂടി കോർത്തിണക്കി സംവിധായകൻ പ്രേക്ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന രീതിയിൽ വളരെ വ്യത്യസ്തമായ ക്ളൈ മാക്സോട് കൂടിയാണ് നാടകം അവസാനിപ്പിച്ചത്.

പ്രേക്ഷകർക്ക് നടുവിലൂടെ കുതിര പ്പുറത്തു അരങ്ങിലേക്ക് എത്തുന്ന കഥാപാത്രങ്ങളും , കല്യാണ രംഗങ്ങളിൽ പ്രേക്ഷകർ ക്കിടയിൽ നിന്ന് അരങ്ങിലെത്തുന്ന ദഫ് മുട്ട് ഗായകരും, പ്രതിനായക കഥാപാത്രത്തെ പ്രേക്ഷകർക്ക് നടുവിൽ വച്ച് തൂക്കിലേറ്റുന്ന ദൃശ്യങ്ങളും ഒക്കെ ചേർത്ത് വിസ്മയ വാഹമായ ആ ദൃശ്യ വിരുന്നിന്റെ അവസാന രംഗത്ത് അക്ഷ രാർത്ഥത്തിൽ നാടകം അര ങ്ങിൽ നിന്ന് പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്ന അനു ഭൂതി യാണ് ഉണ്ടായത്. നാടകം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരിൽ നിന്ന് മൂന്ന് സ്ത്രീകൾ അര ങ്ങിലെത്തി സ്ത്രീ കഥാപാത്ര ത്തെ ഉയർത്തി എഴുനേല്പിച്ചു ചേർത്തു നിർത്തു മ്പോൾ കരഘോഷങ്ങളോടെ എഴു ന്നേറ്റ് നിന്ന് പ്രേക്ഷകർ നാടകത്തെ നെഞ്ചിലേറ്റുന്ന അപൂർവ കാഴ്ചയ്ക്കാണ് റിയാദ് കലാഭവന്റെ മൂന്നാം വാർഷികാഘോഷ വേദി സാക്ഷ്യം വഹിച്ചത്.

publive-image

നാടകം കണ്ടവരുടെ അനുഭവ സാക്ഷ്യങ്ങൾ സോഷ്യൽ മീഡിയ വഴി ചർച്ച ചെയ്യപ്പെടു മ്പോൾ പ്രതികൂല സാഹചര്യം കൊണ്ടാണെങ്കിലും അത് കാണാൻ കഴിയാതെ പോയവർ പങ്കുവയ്ക്കുന്ന ആത്മാർത്ഥമായ നഷ്ടബോധമാണ് ഈ നാടകത്തിന്റെ വിജയത്തെ കൂടു തൽ തിളക്കമുള്ളതാകുന്നത് എന്ന അഭിപ്രായമാണ് റിയാദ് കലാഭവൻ ഭാരവാഹികൾ പങ്കുവയ്ക്കുന്നത്

Advertisment