Advertisment

രാമക്ഷേത്ര നിര്‍മാണം; സംഭാവന കിട്ടിയതില്‍ 22 കോടികയുടേത് വണ്ടിച്ചെക്ക്

New Update

ലക്‌നൗ:അയാേദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് സംഭാവനയായി ലഭിച്ചതില്‍ 22 കോടിയുടെ വണ്ടിച്ചെക്ക്. ആകെ ലഭിച്ചതില്‍ 15,000 ചെക്കുകളാണ് അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലെന്ന കാരണത്താല്‍ മടങ്ങിയത്.

Advertisment

publive-image

വിശ്വഹിന്ദു പരിഷത്തും അനുബന്ധ സംഘടനകളും ശേഖരിച്ച്‌ നല്‍കിയ ചെക്കുകളാണ് ഇവ. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റ് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വണ്ടിച്ചെക്കുകളെക്കുറിച്ചുള്ള വിവരം ഉള്ളത്.

മടങ്ങിയ ചെക്കുകളുടെ ഉടമസ്ഥര്‍ക്ക് പിശകുകള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ അവസരം നല്‍കുമെന്ന് ട്രസ്റ്റ് അംഗം ഡോ. അനില്‍ മിശ്ര പറഞ്ഞു. ആകെയുള്ള വണ്ടിച്ചെക്കുകളില്‍ രണ്ടായിരത്തോളം അയോദ്ധ്യയില്‍ നിന്നുതന്നെ ശേഖരിച്ചതാണ്. മറ്റുള്ളവ രാജ്യത്തിന്റെ പലഭാഗത്തുനിന്നുള്ളതാണെന്നാണ് ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദേവ് ഗിരി പറയുന്നത്.അക്കൗണ്ടില്‍ പണമില്ലാത്തത് കൂടാതെ സാങ്കേതി പിഴവുകള്‍, ഒപ്പുകളിലെ പൊരുത്തക്കേട് തുടങ്ങിയ കാരണങ്ങള്‍ മൂലവും ചെക്കുകള്‍ മടങ്ങിയിട്ടുണ്ട്.

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സംഭാവന ശേഖരിക്കുന്നതിനായി വിഎച്ച്‌പിയും മറ്റ് അനുബന്ധ സംഘടനകളും ഈ വര്‍ഷം ജനുവരി 15 നും ഫെബ്രുവരി 17 നും ഇടയില്‍ കളക്ഷന്‍ ഡ്രൈവ് നടത്തിയിരുന്നു. ഇതിലൂടെ 2500 കോടി സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു

AYODHAYA DONATION
Advertisment