Advertisment

അയോധ്യയിൽ ബാങ്ക് ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ കുറിപ്പില്‍ പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

New Update

അയോധ്യ: അയോധ്യയിൽ ബാങ്ക് ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫൈസാബാദിലെ സഹൻഗഞ്ചിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ ഡെപ്യൂട്ടി മാനേജരെ ശ്രദ്ധ ഗുപ്ത (32)യാണ്‌ ശനിയാഴ്ച വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. വിഷയം അന്വേഷണത്തിലാണെന്ന് അയോധ്യ സീനിയർ പോലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.

Advertisment

publive-image

2015ൽ ബാങ്കിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ശ്രദ്ധ ഗുപ്ത ഡിപ്പാർട്ട്‌മെന്റൽ പരീക്ഷകളിൽ വിജയിച്ച് സ്ഥാനക്കയറ്റം നേടി. 2018 മുതൽ ഫൈസാബാദിൽ നിയമിച്ചു.

അവിവാഹിതയായ ഗുപ്ത ലഖ്‌നൗവിലെ രാജാജിപുരം സ്വദേശിയാണെന്നും ഇടയ്‌ക്കിടെ കുടുംബത്തെ സന്ദർശിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

ഇന്ന് രാവിലെ പാൽക്കാരൻ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന്‌ വീട്ടുടമസ്ഥനെ വിവരം അറിയിച്ചു. വാതിൽ തുറക്കാത്തതിനെത്തുടർന്ന്  ജനലിലൂടെ എത്തിനോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയും കോൺസ്റ്റബിളിനെയും മറ്റൊരാളെയും കുറ്റപ്പെടുത്തുന്നതായും പോലീസ് പറഞ്ഞു.

 

end life
Advertisment