Advertisment

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി; അ​ഞ്ച് അം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന കേ​സി​ല്‍ ന​വം​ബ​ര്‍ 17 ന് ​മുമ്പ് വി​ധി പ​റ​യും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ ഭൂ​മി​ത​ര്‍​ക്ക കേ​സി​ല്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സു​പ്രീം കോ​ട​തി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. കേ​സ് വി​ധി​പ​റ​യാ​നാ​യി മാ​റ്റി.

Advertisment

publive-image

തു​ട​ര്‍​ച്ച​യാ​യ 40 ദി​വ​സ​ത്തെ വാ​ദം കേ​ള്‍​ക്ക​ലി​നു ശേ​ഷ​മാ​ണ് കേ​സ് വി​ധി​പ​റ‍​യാ​നാ​യി മാ​റ്റി​യ​ത്. അ​ഞ്ച് അം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന കേ​സി​ല്‍ ന​വം​ബ​ര്‍ 17 ന് ​മുമ്പ് വി​ധി പ​റ​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ബെ​ഞ്ചി​ന്‍റെ അ​ധ്യ​ക്ഷ​നാ​യ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് ന​വം​ബ​ര്‍ 17 ന് ​ആ​ണ് വി​ര​മി​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്‍​പ് വി​ധി ഉ​ണ്ടാ​യേ​ക്കും. കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം ഇ​നി​യും അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ന് രാ​വി​ലെ അ​റി​യി​ച്ചി​രു​ന്നു. വാ​ദം കേ​ള്‍​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് ഒ​രു അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​യി​രു​ന്നു ഇ​ത്.

മ​തി​യാ​യ സ​മ​യം ഇ​തി​ന​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം വാ​ദം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് നി​ര്‍​ദേ​ശി​ച്ചു. കേ​സി​ല്‍ ക​ക്ഷി ചേ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു​മ​ഹാ​സ​ഭ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി മൂ​ന്നാ​യി വി​ഭ​ജി​ക്കാ​നു​ള്ള അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ എ​ത്തി​യ 14 ഹ​ര്‍​ജി​ക​ളി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ അ‍​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് വാ​ദം കേ​ട്ട​ത്.

ഏ​റെ നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ളാ​ണ് വാ​ദം കേ​ള്‍​ക്ക​ലി​ന്‍റെ അ​വ​സാ​ന ദി​വ​സം അ​ര​ങ്ങേ​റി​യ​ത്. രാ​മ​ജ​ന്മ​ഭൂ​മി​യു​ടെ സ്ഥാ​നം രേ​ഖ​പ്പെ​ടു​ത്തി​യ മാ​പ്പ് സു​ന്നി വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ രാ​ജീ​വ് ധ​വാ​ന്‍ വ​ലി​ച്ചു​കീ​റി. ഓ​ള്‍ ഇ​ന്ത്യ ഹി​ന്ദു മ​ഹാ​സ​ഭ ഹാ​ജ​രാ​ക്കി​യ പു​സ്ത​ക​ങ്ങ​ളും രേ​ഖ​ക​ളും മാ​പ്പു​ക​ളു​മാ​ണ് ധ​വാ​ന്‍ ജ​ഡ്ജി​മാ​ര്‍​ക്ക് മു​മ്പി​ല്‍ വ​ച്ച്‌ വ​ലി​ച്ച്‌ കീ​റി​യ​ത്.കീ​റി ക​ള​യ​ണ​മെ​ങ്കി​ല്‍ ക​ള​ഞ്ഞോ​ളൂ എ​ന്ന് കോ​ട​തി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് രാ​ജീ​വ് ധ​വാ​ന്‍ മാ​പ്പ് വ​ലി​ച്ചു കീ​റി​യ​ത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് ആറ് മുതലാണ് കേസില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേട്ടുകൊണ്ടിരുന്നത്. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി തര്‍ക്കം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി ദിവസങ്ങളില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.എ.നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍.

 

 

Advertisment