Advertisment

രാമക്ഷേത്ര൦ മുഖ്യ അജണ്ടയാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് ഘടകകക്ഷികളുടെ ഉടക്ക് ? രാമക്ഷേത്രമല്ല, വികസനമാണ് അജണ്ടയെന്ന് നിധീഷ്കുമാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മ്മാണം മുഖ്യ അജണ്ടയാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് ഘടകകക്ഷികളുടെ ഉടക്ക് വീണു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടുന്നത് വികസനമാണ്, മറിച്ച് രാമക്ഷേത്രമല്ലെന്നാണ് എന്‍ഡിഎ ഘടക കക്ഷി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ഇന്ന് പ്രതികരിച്ചത് . അമിത് ഷായുമായി വേദി പങ്കിട്ട ഉടനെയായിരുന്നു നിതീഷ് കുമാറിന്‍റെ പ്രതികരണം. എന്‍ ഡി എ യിലെ പ്രധാന ഘടകകക്ഷിയാണ് ജെഡിയു.

നേരത്തെ രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും ഇതേ പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. ബിജെപി രാമക്ഷേത്രഅജണ്ട പുറത്തെടുത്താല്‍ ന്യൂനപക്ഷ വോട്ടുകള്‍ ചോരുമെന്നതാണ് ഘടകകക്ഷികളെ പ്രകോപിപ്പിക്കുന്നത്.

ഇതോടെ രാമക്ഷേത്ര വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപി ശ്രമങ്ങള്‍പാളുകയാണ്. രാമക്ഷേത്ര തര്‍ക്കത്തില്‍ കോടതിയിലാണ് അഭിപ്രായ സമന്വയമുണ്ടാക്കേണ്ടത്. സംസ്ഥാനത്ത് വികസനമാണ് പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയെന്നും നിതീഷ് പറഞ്ഞു.

ബിഹാറില്‍ ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളിലും എല്‍ജെപി ആറ് സീറ്റിലും മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അമിത് ഷായും നിതീഷ് കുമാറും പാസ്വാനും ചേര്‍ന്നാണ് സീറ്റ് വിഭജന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര മന്ത്രിയായ പാസ്വാനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

bjp
Advertisment