Advertisment

ബാബരി മസ്ജിദ്: നീതിയും വസ്തുതകളും ബലികഴിച്ച കോടതി വിധി - വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: നീതിയും വസ്തുതകളും ബലികഴിച്ച കോടതി വിധിയാണ് ബാബരി മസ്ജിദ് കേസിലുണ്ടായതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കോടതി വിശ്വാസങ്ങളെയല്ല, വസ്തുതകളെയും രേഖകളെയുമായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. വസ്തുതകളായി കോടതി കണ്ടെത്തിയ കാര്യങ്ങളെ തന്നെ നിരാകരിച്ച് കൊണ്ടാണ് അന്തിമ വിധി പുറപ്പെടുവിച്ചത്.

നീതിന്യായ ചരിത്രത്തിലെ ദൗർഭാഗ്യകരമായ ദിനമാണിന്ന്. നീതിപീഠത്തിൽ പ്രതീക്ഷ അർപ്പിച്ചവരിൽ നിരാശ നൽകിയ വിധി. സംഘ്പരിവാര്‍ ഉന്നയിക്കുന്ന അയുക്തിപരമായ അവകാശവാദങ്ങൾക്ക് നിയമപരമായ അനുമതി നൽകുന്നതാണ് ഈ വിധി.

രാജ്യത്തിന്റെ മതനിരപേക്ഷതക്ക് കടുത്ത തിരിച്ചടിയാണ് കോടതി വിധിയുണ്ടാക്കുന്നത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന വിധിയാണിത്. ഭരണഘടന ഉറപ്പ് നൽകിയ വിശ്വാസ സ്വാതന്ത്ര്യം, മത ന്യൂനപക്ഷങ്ങൾക്കുള്ള പരിരക്ഷ അടക്കമുള്ളവയെ ദുർബലപ്പെടുത്തുന്നതുമാണ് കോടതി വിധിയെന്നും പുനഃപരിശോധനക്ക് കോടതി സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു.

ayodhya case
Advertisment