Advertisment

കൊറോണ പ്രതിരോധവും ആയുര്‍വേദവും;കരിമ്പയിൽ പദ്ധതി പ്രവർത്തനങ്ങൾ നടത്തും

New Update

പാലക്കാട്:ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാവുന്ന കോവിഡിന് പ്രതിരോധം തീര്‍ക്കുകയാണ് ആയുർവേദത്തിലൂടെ.പ്രതിരോധം തന്നെയാണ് ഈ രോഗത്തെ അകറ്റി നിര്‍ത്താനുള്ള പ്രധാനപ്പെട്ട വഴി.കരിമ്പ ആയുർവേദ ഡിസ്പെന്സറിയിലും ഇതിനായി പ്രത്യേകസൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

Advertisment

publive-image

60 വയസ്സിൽ താഴെയുള്ള വർക്കുള്ള ആരോഗ്യസംരക്ഷണ പദ്ധതിയായ സ്വാസ്ഥ്യ, വയോജനങ്ങൾക്കുള്ള ആരോഗ്യസംരക്ഷണ പദ്ധതിയായ സൂവായൂഷ്യം,കോറന്റൈനിൽ കഴിയുന്നവർക്ക് രോഗപ്രതിരോധശക്തി ഉയർത്താനുള്ള പദ്ധതിയായ അമൃതം,

രോഗ മുക്തരായവരെ പൂർണാരോഗ്യത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയായ പുനർജനി,

ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ പരിപാലനത്തിനും പ്രസവരക്ഷാ മരുന്നുകൾ നല്കുന്നതിനുമായി അമ്മയും കുഞ്ഞും പദ്ധതി,കൗമാര പ്രായത്തിലുള്ള കുട്ടികളുടെ ആരോഗ്യത്തിനും മാനസിക വളർച്ചക്കും വേണ്ടിയുള്ള പദ്ധതിയായ കുമാരി,അന്തരീക്ഷം അണുവിമുക്തമാക്കാൻ പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും അപരാചിത ധൂപചൂർണം വിതരണം ചെയ്യുന്ന പദ്ധതിയായ ധൂപസന്ധ്യ, എന്നിവ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയതായി കരിമ്പ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.വിൻസി പറഞ്ഞു.

ayurvedam
Advertisment