Advertisment

രാജ്യാന്തര ആയുഷ് കോണ്‍ക്ലേവ് ഫെബ്രു. 16 ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലത്തപ്പെടുത്തുക, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവിന്റെ ഔപചാരികമായ ഉദ്ഘാടനം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിക്കും.

രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യെശോ നായക്, ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ്  വികെ മധു, കേരള യൂണിവേ്‌ഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം.കെ.സി. നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. കോണ്‍ക്ലേവ് 19-ന് സമാപിക്കും.

കോണ്‍ക്ലേവിലേക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

Advertisment