Advertisment

ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ആയുഷ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ തീരുമാനം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെയര്‍ കേരളം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ബയോ നെസ്റ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കണ്‍സോര്‍ഷ്യം രൂപീകരിക്കുക.

യുവഡാക്ടര്‍മാര്‍ക്കായി കോളജ് തലത്തില്‍ സംരഭകത്വ പരിശീലനം നല്‍കുനന്നതിന് ഐഇഡിപി പ്രോഗ്രാം ആരംഭിക്കും. പരിശീലനം ലഭിക്കുന്നവരുടെ പ്രോജക്ടുകള്‍ക്ക് വേണ്ട സാമ്പത്തിക സഹകരണവും ആയുഷ് സ്റ്റാര്‍ട്ടപ്പ് കണ്‍സോര്‍ഷ്യം നല്‍കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ് അദ്ധ്യക്ഷനായ ചടങ്ങില്‍ സിഐഐ ചെയര്‍മാന്‍ ഡോ.സജികുമാര്‍ , ബൈഫ സിഇഒ അജയ് ജോര്‍ജ്ജ്, കെയര്‍ കേരളം വൈസ് ചെയര്‍മാന്‍ ഡോ. അനില്‍കുമാര്‍, ടെക്‌നോപാര്‍ക്ക് മുന്‍ മേധാവി ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Advertisment