Advertisment

ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; രണ്ടുപേര്‍ മരിച്ചു: രണ്ടുപേരുടെ നില ഗുരുതരം

New Update

Advertisment

ഇടുക്കി: കുട്ടിക്കാനം പുല്ലുപാറയില്‍ വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തമിഴ്നാട് രാജപുരം സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ 12 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം.

കാഞ്ചീപുരം സ്വദേശികളായ ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് സമീപത്തെ തിട്ടയില്‍ ഇടിക്കുകയായിരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നേരത്തെ ശബരിമല കയറുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തീര്‍ത്ഥാടക മരിച്ചിരുന്നു. വിശാഖപട്ടണത്ത് നിന്നെത്തിയ ചന്ദ്രകാന്തമാണ് മരിച്ചത്. ഇവര്‍ക്ക് 50 വയസായിരുന്നു.ശബരിമല കയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വച്ചായിരുന്നു ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടായത്.

Advertisment