Advertisment

ലോകത്തിലെ കനംകുറഞ്ഞ ലാപ്‌ടോപ്പുകള്‍ പുറത്തിറങ്ങി: നിര്‍മ്മാതാക്കള്‍ അസൂസ്

author-image
admin
Updated On
New Update

ലോകത്തിലെ തന്നെ ഏറ്റവും നേരിയതെന്ന് അവകാശപ്പെടുന്ന രണ്ട് ലോപ്‌ടോപ്പ് മോഡലുകള്‍ പുറത്തിറങ്ങി. അസൂസിന്റെ സെഫിറസ് എസ്, സെന്‍ബുക്ക് 14 എന്നീ മോഡലുകളാണ് ഏറ്റവും കട്ടികുറഞ്ഞ ലാപ്‌ടോപ്പുകളായി പരിചയപ്പെടുത്തുന്നത്.

Advertisment

publive-image

തായ്‌വാന്‍ കമ്പനിയായ അസൂസ് ആണ് കട്ടികുറഞ്ഞ ഈ ലാപ്‌ടോപ്പുകളുടെ നിര്‍മാതാക്കള്‍. കട്ടികുറവാണെങ്കിലും യുദ്ധരംഗത്ത് പോലും ഉപയോഗിക്കാവുന്ന കരുത്തുണ്ട് ഇവക്കെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

15.75 മില്ലി മീറ്റര്‍ മാത്രം കട്ടിയുള്ള സെഫറസ് എസ് ഗെയിമുകള്‍ക്കായി പ്രത്യേകം തയാറാക്കിയതാണെങ്കില്‍ സെന്‍ബുക്ക് 14 പതിനാല് ഇഞ്ച് സ്‌ക്രീന്‍ വിഭാഗത്തിലെ ഏറ്റവും കട്ടി കുറഞ്ഞതാണത്രെ. ഇതിന്റെ സ്‌ക്രീനിന് അരികുകളില്ല.

കട്ടികുറവാണെങ്കിലും മിലിറ്ററി ഗ്രേഡ് ലാപ്‌ടോപ്പുകളാണിവ. ഇന്റല്‍ കോര്‍ ഐ സെവന്‍ പ്രോസസറുള്ള സെഫറസ് എസിന് 8,800 ദിര്‍ഹവും, സെന്‍ബുക്ക് 14ന് 5,500 ദിര്‍ഹവും വില വരും.

Advertisment