Advertisment

പിണറായി വിജയന്റെ രഹസ്യ നിലവറയുടെ താക്കോല്‍ ശിവശങ്കറിന്റെ കൈയ്യിലാണെന്ന് ബി. ഗോപാലകൃഷ്ണന്‍; ശിവശങ്കറെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ പകുതി നിലവറ ഏതാണ്ട് തുറക്കുമെന്നുറപ്പായെന്നും പരിഹാസം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യ നിലവറയുടെ താക്കോല്‍ ശിവശങ്കറിന്റെ കൈയ്യിലാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ശിവശങ്കറെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ പകുതി നിലവറ തുറക്കുമെന്ന് ഏതാണ്ട് ഉറപ്പായെന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.

മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുന്നതോടെ രഹസ്യ നിലവറയുടെ ചുരുളഴിയും. ശിവശങ്കറെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി തന്റെ രഹസ്യ നിലവറക്ക് രക്ഷാകവചം ഒരുക്കുന്ന സമീപനാണ് കണ്ടതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

രഹസ്യ നിലവറയിലെ രത്‌നങ്ങള്‍ കണ്ടെത്തി ജനകീയ കോടതിയില്‍ വിചാരണ ചെയ്യും. വിദേശ കോണ്‍സുലേറ്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കള്ളക്കടത്തുകാരെ രക്ഷിക്കാനാണ് മന്ത്രി ജലീല്‍ ശ്രമിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

Advertisment