പണ്ട്​ കുമരകത്ത് വന്നത്​ എന്തിനാണോ അതിന്​ തന്നെയാണ്​​​​ രാഹുൽ വയനാട്ടിലും സ്ഥാനാർഥിയായത് ; വയനാട്ടിലാകുമ്പോൾ നല്ല കാലാവസ്ഥയും മലയും റിസോർട്ടുകളുമുണ്ട്‌ ; റോബർട്ട്​ വദ്രക്ക്​ ഭൂമി വിൽക്കാനാണോ രാഹുൽ വയനാട്​ തെരഞ്ഞെടുത്തത്​ ? ; മുഴുക്കള്ളിയായ സോണിയയും മുക്കാൽ കള്ളനായ രാഹുൽഗാന്ധിയും അരക്കള്ളനായ കെ സി വേണുഗോപാലും ചേർന്ന്​ കേരള​ത്തെ കുട്ടിച്ചോറാക്കുമെന്ന് ബി ​ഗോപാലകൃഷ്ണൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, April 20, 2019

ആലപ്പുഴ: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ. പണ്ട്​ കുമരകത്ത് എന്തിനാണോ വന്നത്​ അതിന്​ തന്നെയാണ്​​​​ രാഹുൽ ഗാന്ധി വയനാട്ടിലും സ്ഥാനാർഥിയായതെന്ന്​ ബിജെപി സംസ്ഥാന വക്താവ്​ കൂടിയായ ​ഗോപാലകൃഷ്ണൻ പറഞ്ഞു. വയനാട്ടിലാകുമ്പോൾ നല്ല കാലാവസ്ഥയും മലയും റിസോർട്ടുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഹോദരി പ്രിയങ്കയുടെ ഭർത്താവ്​ റോബർട്ട്​ വദ്രക്ക്​ ഭൂമി വിൽക്കാനാണോ രാഹുൽ വയനാട്​ തെരഞ്ഞെടുത്തതെന്നും ഗോപാലകൃഷ്​ണൻ ചോദിച്ചു. കോൺഗ്രസ്​ കൊള്ളസംഘത്തിന്റെ ബ്രോക്കറാണ് കെ സി വേണുഗോപാൽ ​.

മുഴുക്കള്ളിയായ സോണിയയും മുക്കാൽ കള്ളനായ രാഹുൽഗാന്ധിയും അരക്കള്ളനായ കെ സി വേണുഗോപാലും ചേർന്ന്​ കേരള​ത്തെ കുട്ടിച്ചോറാക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.​

വടകരയിൽ കെ മുരളീധരനെ തോൽപ്പിച്ച്​ പി ജയരാജനെ ജയിപ്പിക്കാനും തിരിച്ച്​ തിരുവനന്തപുരത്ത്​ ഇടതുപക്ഷ വോട്ട്​മറിച്ച്​ ശശി തരൂരിന്​ നൽകാനും കോൺഗ്രസും  സിപിഎമ്മും രഹസ്യധാരണയുണ്ടെന്നും ​ഗോപാലകൃഷ്ണൻ ആരോപിച്ചു. കഴിഞ്ഞ ദിവസം മുസ്ലിം ലീ​ഗ് വൈറസല്ല, എയിഡ്സാണെന്ന് ​ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു.

×