Advertisment

ലഹരി ഉപയോഗത്തിന് നിര്‍മ്മാതാക്കള്‍ തെളിവ് നല്‍കണം ; കയ്യിലുള്ള വിവരങ്ങൾ കൃത്യമായി കൈമാറിയാൽ സർക്കാർ വേണ്ടതു ചെയ്യും ; ബി. ഉണ്ണികൃഷ്ണൻ

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി :  മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമെന്ന ചലച്ചിത്ര നിർമാതാക്കളുടെ ആരോപണത്തില്‍ ഇടപെട്ട് ഫെഫ്ക. ആരോപണം ഉന്നയിച്ച നിർമാതാക്കൾ തെളിവു നൽകണം. സിനിമാ മേഖലയോടുള്ള അനുഭാവം കൊണ്ടാണ് സർക്കാർ പക്വതയോടെ പ്രതികരിച്ചതെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

Advertisment

publive-image

‘ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ പുകമറയിൽ നിർത്തേണ്ട കാര്യമില്ല. കയ്യിലുള്ള വിവരങ്ങൾ കൃത്യമായി കൈമാറിയാൽ സർക്കാർ വേണ്ടതു ചെയ്യും. അതല്ലാതെ സർക്കാർ കാടടച്ചു വെടിവയ്ക്കുന്നില്ല എന്നത് സർക്കാരിന്റെ പക്വതയായിട്ടും സിനിമയെ അവർ എത്രത്തോളം അനുഭാവപൂർവം നോക്കിക്കാണുന്നു എന്നതിനു തെളിവായിട്ടുമാണ് ഞങ്ങൾ കാണുന്നത്’ – ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

മലയാള സിനിമയിലെ ചില പുതുതലമുറ താരങ്ങൾ സിനിമാ സെറ്റിൽ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന നിർമാതാക്കളുടെ ആരോപണം വിവാദം സൃഷ്ടിച്ചിരുന്നു. സിനിമാ ലൊക്കേഷനുകളിൽ പൊലീസ് തിരച്ചിൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

Advertisment