Advertisment

'ഷെയ്ന്‍ കാണിച്ചത് പ്രതിഷേധമല്ല, തോന്നിവാസമെന്ന് ബി ഉണ്ണികൃഷ്ണന്‍

author-image
ഫിലിം ഡസ്ക്
New Update

മുടിമുറിച്ച്‌, സിനിമയുടെ തുടര്‍ച്ചയെ ബാധിക്കുന്ന തരത്തില്‍ പെരുമാറിയതിനെ പ്രതിഷേധമെന്നല്ല തോന്നിവാസമെന്നാണ് പറയേണ്ടതെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഷെയ്ന്‍ നിഗമിനെ അഭിനയിപ്പിക്കില്ലെന്ന നിര്‍മാതാക്കളുടെ സംഘടന എടുത്ത തീരുമാനത്തെ കുറിച്ച്‌ പ്രതികരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ഷെയ്ന്‍ ചെയ്തത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ലെന്നും സംവിധായകന്‍ ശരത് തങ്ങള്‍ക്ക് നല്‍കിയ കത്ത് പ്രകാരം വെയില്‍ സിനിമയുടെ ഷൂട്ടിങ് മുടങ്ങാതിരിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടനയോട് ആവശ്യപ്പെടുമെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

'ഫെഫ്കയെ പ്രതിനിധീകരിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഫെഫ്കയിലെ അംഗമാണ് വെയിലിന്റെ സംവിധായകന്‍ ശരത്. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ ഉപേക്ഷിക്കാമെന്ന തീരുമാനം വന്നതിനു ശേഷം ശരത് ഞങ്ങള്‍ക്കൊരു കത്തു തന്നിട്ടുണ്ട്. വലിയ മോഹവുമായി ജോലി ഉപേക്ഷിച്ച്‌ സിനിമ ചെയ്യാന്‍ മോഹവുമായി വന്നയാളാണ്.

അങ്ങനെയുള്ള ഒരാളുടെ ആദ്യ സംരംഭം തന്നെ മുടങ്ങിപ്പോകുന്നത് അത്യന്തം ഖേദകരമാണ്. അതു മുടങ്ങിപ്പോകാതിരിക്കാനുള്ള സഹായം ചെയ്തു തരണമെന്നാണ് ശരത് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ശരതിന്റെ വികാരം ഫെഫ്ക പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. അദ്ദേഹത്തിന്റെ ആദ്യ സംരംഭം മുമ്ബോട്ടു പോകാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് ഫെഫ്കയ്ക്ക് ഈ വിഷയത്തില്‍ പറയാനുള്ളത്.

ഒരു കത്തിലൂടെ ഇക്കാര്യംനിര്‍മാതാക്കളുടെ സംഘടനയെ അറിയിക്കും. അതേസമയം ഫെഫ്ക ഷെയ്‌നുമായി നിസ്സഹകരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെയില്‍, കുര്‍ബാനി എന്ന ഈ രണ്ടു സിനിമകള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമേ ഷെയ്ന്‍ പുതിയൊരു സിനിമയുമായി സഹകരിക്കാവൂ എന്ന് വ്യക്തമാക്കുന്ന ഒരു കത്ത് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നേരത്തെ നല്‍കിയിരുന്നു.

അതേ സമയം സിനിമയിലെ യുവതാരങ്ങള്‍ക്കിടയിലെ ലഹരി മരുന്നുപയോഗത്തിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അതേപ്പറ്റി വലിയ രീതിയില്‍ സാമാന്യവത്ക്കരിച്ച്‌ പറയാന്‍ താനാളല്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഈ വിഷയത്തില്‍ അതിവൈകാരികമായാണ് പ്രതികരിച്ചത്.

 

Advertisment