Advertisment

പ്രഭാസ് വിവാഹിതനാകുന്നു :  ഭാവി വധു അമേരിക്കയിലെ ഇന്ത്യന്‍ ബിസിനസുകാരന്റെ മകള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

റെക്കാലമായി ആരാധകര്‍ക്കിടയില്‍ പ്രണയ ജോഡികളാണ് എന്ന രീതിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് അനുഷ്‌ക ഷെട്ടിയുടെയും പ്രഭാസിന്റെയും. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം താല്‍ക്കാലികമായി ഇടവേള ഇട്ടുകൊണ്ട് പുതിയ വാര്‍ത്ത എത്തിയിരിക്കുകയാണ്.

Advertisment

publive-image

പ്രഭാസ് വിവാഹിതനാകുന്നു എന്നതാണ് ആ വാര്‍ത്ത. അമേരിക്കയിലെ ഇന്ത്യന്‍ ബിസിനസുകാരന്റെ മകളാണ് താരത്തിന്റെ ഭാവി വധു. പ്രഭാസിന്റെ സഹോദരി വിവാഹക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഒരു അഭിമുഖത്തിനിടെയാണ് പ്രഭാസിന്റെ സഹോദരി താരത്തിന്റെ വിവാഹത്തെ പറ്റിയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അതേസമയം വിവാഹ തീയ്യതിയെക്കുറിച്ചോ വധുവിന്റെ പേര് വിവരങ്ങളോ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. താരം നായകനായി എത്തുന്ന സഹോ എന്ന ചിത്രത്തിന് ശേഷമാകും വിവാഹം ഉണ്ടാവുക.

Advertisment