Advertisment

ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ല, രാഷ്ട്രീയത്തിൽ നിന്നു പിന്മാറുന്നു- രാംദേവും നരേന്ദ്രമോഡിയെ കൈയ്യൊഴിയുന്നു

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ന്യൂഡൽഹി∙ ഒടുവില്‍ ഉറ്റ സുഹൃത്ത് ബാബാ രാംദേവും നരേന്ദ്രമോഡിയെ കൈയ്യൊഴിയുന്നു . അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങില്ലെന്നും രാഷ്ട്രീയത്തിൽ നിന്നു സ്വയം പിന്മാറുകയാണെന്നും പ്രഖ്യാപിച്ചാണ് രാംദേവ് ഇന്ന് രംഗത്ത് വന്നിരിക്കുന്നത് .

താൻ എല്ലാ രാഷ്ട്രീയകക്ഷികളുടെയും ഒപ്പമുണ്ട്. എന്നാൽ എവിടെയും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. 2014–ൽ നടന്ന തിരഞ്ഞെടുപ്പിൽ ബാബാ രാംദേവ് ബിജെപിക്കായി പ്രചാരണത്തിനിറങ്ങിയിരുന്നു.

publive-image

ദേശീയ മാധ്യമത്തിന്റെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണു യോഗാ ഗുരുവിന്റെ പ്രസ്താവന. അവിവാഹിതരായ അളുകളെ രാജ്യം ആദരിക്കണമെന്നു ബാബാ രാംദേവ് പറഞ്ഞു .

publive-image

വൻ ജനസാന്ദ്രതയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ തന്നെപ്പോലെ അവിവാഹിതരായ ആളുകൾക്കു പ്രത്യേക ആദരം നൽകേണ്ടത് ആവശ്യമാണ്. അതുപോലെത്തന്നെ രണ്ടിലധികം കുട്ടികൾ ഉള്ള ദമ്പതികളുടെ വോട്ടവകാശം എടുത്തുകളയുക എന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം– രാംദേവ് പറഞ്ഞു.

publive-image

കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിച്ചിട്ടില്ല. താൻ സ്വന്തമായൊരു ബ്രാൻഡ് സൃഷ്ടിച്ചു. അതുപോലെ ആയിരം ബ്രാൻഡുകളൊരുക്കി 2050ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുകയാണു ലക്ഷ്യം.– രാംദേവ് പറഞ്ഞു.

publive-image

ഒരു കുടുംബനാഥനാകുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുപാട് പേർ വിവാഹിതരായിക്കഴിഞ്ഞു. അതിനായി ഒരുപാട് പേർ ഒരുങ്ങുന്നുമുണ്ട്. ഒരു കുട്ടിയായി കഴിഞ്ഞാൽ പിന്നീടുള്ള ജീവിതകാലം മുഴുവൻ നമ്മൾ അവർക്കുവേണ്ടി മാറ്റിവയ്ക്കേണ്ടി വരുമെന്നു അദ്ദേഹം പറഞ്ഞു.

modi flop baba ramdev
Advertisment