Advertisment

ബാബരി: വിചിത്ര വിധിക്കെതിരെ ജനാധിപത്യരീതിയിൽ ഒരുമിച്ചു കൈകോർക്കണം: സോഷ്യൽ ഫോറം ടേബിൾ ടോക്ക്

author-image
admin
New Update

ഖഫ്ജി: ബാബരിമസ്ജിദ് നിയമപോരാട്ടത്തിനൊടുവിൽ കോടതിയിൽ നിന്നും പുറപ്പെടു വിച്ച വിചിത്രവും അനീതികരവുമായ വിധിക്കെതിരെ ജനാധിപത്യ രീതിയിൽ ഒരുമിച്ചു കൈകോർത്ത് രംഗത്തിറങ്ങണമെന്നു സോഷ്യൽ ഫോറം ഖഫ്ജി ബ്ലോക്ക് കമ്മിറ്റി "നീതി തേടുന്ന ബാബരി" വിഷയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ആവശ്യപ്പെട്ടു.

Advertisment

publive-image

സുപ്രീം കോടതി വിധിക്കെതിരെ പേഴ്‌സണൽ ലോ ബോർഡും പോപ്പുലർ ഫ്രണ്ടും ക്ക അടക്കമുള്ള എല്ലാവരുടെയും ഹരജികൾ തള്ളിയ നടപടി എല്ലാ അർത്ഥതത്തിലുമുള്ള അനീതിയുടെ തനിയാവർത്തനമാണ്. തുല്യനീതി പുലരുന്ന സമത്വസുന്ദരമായ രാഷ്ട്രം രൂപപ്പെടുന്ന നല്ലൊരു ഇന്ത്യക്കായി നാം സ്വപ്നം കാണണമെന്നും അതിന്നായി നീതിയുടെ പക്ഷത്തുനിൽക്കുന്ന ആരുമായും സഹകരിക്കാൻ തയ്യാറാകണമെന്നും ടേബിൾ പങ്കെടുത്തു സംസാരിച്ചവർ പറഞ്ഞു.

ഫോറം ഖഫ്ജി ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിഹാബ് വണ്ടൂർ, ഹനീഫ കുവ്വപ്പാടി, സൈദ ലവി വേങ്ങര, സാമൂഹിക പ്രവർത്തകരായ നവാസ് കൊല്ലായി, റഫീഖ് കുറുഞ്ചിലക്കാട്, ഷാമിൽ നൗഫൽ, നൗഷാദ്, ജംഷീർ നീർവേലി, അബൂബക്കർ കർണാ ടക സംബന്ധിച്ചു. റിയാസ് കൊല്ലായി മോഡറേറ്ററായിരുന്നു.

 

Advertisment