Advertisment

ബാബറി മസ്ജിദ് കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന ആഹ്വാനവുമായി കോണ്‍ഗ്രസ്; വിധി സുപ്രീം കോടതി വിധിക്കെതിരെന്ന് രണ്‍ദീപ് സിങ് സുര്‍ജെവാല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ പൗരനും ബാബറി മസ്ജിദ് കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജെവാല.

2019ലെ സുപ്രീം കോടതി വിധിക്കെതിരാണ് ലഖ്‌നൗ പ്രത്യേക കോടതിയുടെ വിധി. ബാബറി മസ്ജിദ് നശിപ്പിക്കപ്പെട്ടത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി 2019ല്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഖ്‌നൗവിലെ പ്രത്യേക കോടതി പ്രതികളെ വെറുതെ വിട്ടത് സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമാണ്.

രാജ്യത്തിന്റെ മതനിരപേക്ഷത എന്ത് വിലകൊടുത്തും തകര്‍ക്കാനുള്ള ബിജെപിയുടേയും ആര്‍എസ്എസിന്റേയും ശ്രമങ്ങള്‍ക്ക്‌ രാജ്യം സാക്ഷ്യം വഹിച്ചതാണ്. യുപി സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടായിരുന്നു. ഇത് വിശദമായി പരിശോധിച്ചതിനു ശേഷമാണ് സുപ്രീം കോടതി ഇത്തരം നിരീക്ഷണം നടത്തിയതെന്നും സുര്‍ജെവാല പറഞ്ഞു.

Advertisment