Advertisment

വീട്ടില്‍ ആളില്ലെന്ന് മനസ്സിലാക്കി 12കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം ; കുട്ടി കരഞ്ഞതോടെ ഓടിയെത്തി നാട്ടുകാര്‍ ; രക്ഷപ്പെട്ട് ഓടി വീട്ടിലെത്തി തൂങ്ങിമരിക്കാന്‍ പ്രതിയുടെ ശ്രമം ; സംഭവം കണ്ട് യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച് ഭാര്യ ; സംഭവം കോട്ടയത്ത്‌

New Update

കോ​ട്ട​യം : 12 വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു ശേ​ഷം ജീവനൊടുക്കാൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൃ​ക്കൊ​ടി​ത്താ​നം സ്വദേശിയേയാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സാ​ജു വ​ർ​ഗീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Advertisment

publive-image

12 വയസുകാരിയുടെ വീ​ട്ടി​ൽ ആ​രു​മി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി ബാ​ബു അ​വി​ടെ​ത്തി സ​ഹോ​ദ​ര​നെ ത​ന്ത്ര​പൂ​ർ​വം അ​ടു​ത്ത വീ​ട്ടി​ലേ​ക്കു പ​റ​ഞ്ഞ​യ​ച്ചു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ടു നാ​ട്ടു​കാ​രെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് സ്വ​ന്തം വീ​ട്ടി​ലെ​ത്തി തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട ഭാ​ര്യ​യും മ​ക്ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ ര​ക്ഷി​ച്ചു ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ഇ​യാ​ളെ ക​സ്റ്റ​ഡി യി​ലെ​ടു​ത്തു. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

minor girl rape attempt pocso case
Advertisment