Advertisment

”കുറ്റങ്ങളൊക്കെ ചൂണ്ടിക്കാണിക്കണം, അതൊക്കെ നല്ലതാണ്, എന്നാല്‍ സംഘടനയുടെ അടിത്തറ തോണ്ടാൻ നിൽക്കരുത്, അത് ശരിയല്ല; പാര്‍വ്വതിക്കെതിരെ നടന്‍ ബാബുരാജ്

author-image
ഫിലിം ഡസ്ക്
New Update

അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന വേദിയില്‍ വനിതാതാരങ്ങളെ ഇരുത്തിയില്ലെന്ന ആരോപണത്തിൽ നടി പാര്‍വ്വതിക്കെതിരെ ബാബുരാജ് രംഗത്ത്. തെറ്റുകളുണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കണം, എന്നാല്‍ സംഘടനയുടെ അടിത്തറ തോണ്ടാന്‍ നില്‍ക്കരുത്. അത് ശരിയല്ലെന്ന് ബാബുരാജ് പറഞ്ഞു.

Advertisment

publive-image

ബാബുരാജിന്റെ വാക്കുകള്‍:

”കുറ്റങ്ങളൊക്കെ ചൂണ്ടിക്കാണിക്കണം. അതൊക്കെ നല്ലതാണ്. മിക്ക കാര്യങ്ങളിലും പാര്‍വ്വതിയെ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. നല്ല അറിവും വിവരവുമുള്ള കുട്ടിയാണ്. സംഘടനയിലൊക്കെ നമുക്ക് ആവശ്യമുള്ളതാണ്.

രാജി പ്രഖ്യാപിച്ചപ്പോള്‍ ആ രാജി സ്വീകരിക്കരുതെന്ന് പറഞ്ഞ വ്യക്തിയാണ് ഞാന്‍. പക്ഷെ ഇത് എന്താണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. കാരണം സ്ത്രീകള്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനമാണ് ഓഫീസ് ഡയറക്ടേഴ്സ് മാത്രം ഇരുന്നാല്‍ മതിയെന്ന്. അവര് ഇരിക്കുന്ന സദസ്സാണ് അത്. അതിനുള്ള സ്ഥലം മാത്രമേ അവിടെയുള്ളൂ. ഞാനാ സ്റ്റേജിലോ ഹാളിലോ പോലും ഉണ്ടായില്ല.”

film news parvathy thiruvoth babu raj
Advertisment