Advertisment

വിലക്കുന്ന കാര്യമൊന്നും ചിന്തിക്കാന്‍ പറ്റില്ല, നമുക്ക് ശേഷം ഇത് കൊണ്ടു നടക്കേണ്ട ആള്‍ക്കാരല്ലേ അവര്‍ എന്നാണ് ലാലേട്ടന്‍ ചോദിച്ചത്: ബാബുരാജ്

New Update

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ബാബുരാജ് രംഗത്തെത്തി. വളര്‍ന്നു വരുന്ന പുതുതലമുറയ്ക്ക് മാതൃകയാവേണ്ടവരാണ് ഇന്നത്തെ യുവതലമുറക്കാരെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

സെലിബ്രിറ്റി ആണെന്നു വച്ച്‌ എന്തും കാണിക്കാമെന്നാവരുതെന്നും ബാബുരാജ് വ്യക്തമാക്കി. അമ്മ പ്രസിഡന്റ് മോഹന്‍ലാലുമായി ഷെയിന്റെ വിഷയം സംസാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം സ്ത്രീകളടക്കമുള്ള സിനിമാ താരങ്ങള്‍ക്കിടയിലുണ്ട് എന്നായിരുന്നു ബാബുരാജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

"എനിക്കും ഈ പ്രായത്തിലുള്ള മക്കളുണ്ട്. ഞാന്‍ ആ വികാരം ഉള്‍ക്കൊണ്ടാണ് പറഞ്ഞത്. തീര്‍ച്ചയായും ഞങ്ങളിലൊരംഗത്തെ സംരക്ഷിക്കേണ്ട ചുമതല സംഘടനയ്ക്കുണ്ട്. അമ്മ സംഘടനയില്‍ ആ കുട്ടി മെമ്ബറാണെങ്കില്‍ തീര്‍ച്ചയായും അവനെ സംരക്ഷിക്കേണ്ട ബാദ്ധ്യത ഞങ്ങള്‍ക്കുണ്ട്. ഇനി വരുന്ന ഒരു തലമുറയ്ക്ക് ഇതൊരു പാഠമാകട്ടയെന്ന് കരുതിയാണ് ഞാന്‍ പറ‌ഞ്ഞത്.

ലാലേട്ടന്‍ തന്നെ ചോദിച്ചു നമുക്കു ശേഷം ഇത് കൊണ്ടു നടക്കേണ്ട ആള്‍ക്കാരല്ലേ ഇവര്. അവര് എന്തുകൊണ്ട് വരുന്നില്ല. അവരുകൂടെ ഇതിനകത്ത് വരണം. ലാലേട്ടന്‍ വിലക്കുക എന്നതിനോട് യോജിച്ചിട്ടില്ല. വിലക്കുന്ന കാര്യമൊന്നും ചിന്തിക്കാന്‍ പറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്-ഒരു പ്രമുഖ മാദ്ധ്യമത്തോടോണ് ബാബുരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment