Advertisment

തന്‍റെ യഥാര്‍ത്ഥ രൂപം ആരാധകരുമായി പങ്കുവെച്ച് ബാബു ആന്‍റണി

author-image
ഫിലിം ഡസ്ക്
Updated On
New Update

തന്‍റെ യഥാര്‍ത്ഥ രൂപം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്‍റണി. കഷണ്ടി കയറിയ തലയുമായി നില്‍ക്കുന്ന ചിത്രമാണ് ബാബു ആന്‍റണി പോസ്റ്റ് ചെയ്തത്. ഇതാണ് യഥാര്‍ത്ഥ ഞാന്‍ എന്നാണ് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.

Advertisment

publive-image

സാധാരണ വിഗ് വച്ചുള്ള ലുക്കിലുള്ള ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുള്ളത്. വി​ഗ്​​ധരിക്കാതെ തന്റെ കഷണ്ടി വ്യക്തമാക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതുകൊണ്ടാണ് യഥാര്‍ത്ഥ ഞാന്‍ എന്ന് കുറിച്ചത്. ചിത്രങ്ങളില്‍ എത്തിയിരുന്നത്. താടിയും മുടിയും നീട്ടി പുതിയ ലുക്കില്‍ താരത്തെ കാണുന്നത്. ചിത്രം കണ്ട് താരത്തെ പ്രശംസിച്ച്‌ നിരവധിപേരാണ് കമന്റ് ചെയ്യുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. പേരു പോലെ തന്നെ ബാബു ആന്റണിയുടെ കിടിലന്‍ ആക്ഷന്‍ രം​ഗങ്ങള്‍ ചിത്രത്തില്‍ കാണാനാകും.

babuantony
Advertisment