Advertisment

നവജാത ശിശുവിനെ പൊക്കിള്‍കൊടിയോടു കൂടി 21ാംനിലയില്‍ നിന്ന് എറിഞ്ഞുകൊന്നു..

New Update

മുബൈ: മുംബൈയിലെ കണ്ടിവാലിയില്‍ നവജാത ശിശുവിനെ 21ാംനിലയില്‍ നിന്ന് എറിഞ്ഞുകൊന്നു. മുംബൈയിലെ ലാല്‍ജി പാഡ പ്രദേശത്തെ ചേരി പുനരധിവാസ അതോറിറ്റി പദ്ധതി പ്രകാരം നിര്‍മ്മിച്ച ഫ്ലാറ്റില്‍ നിന്നാണ് ഇന്ന് ഉച്ചയോടെ കുട്ടിയെ വലിച്ചെറിഞ്ഞത്.

Advertisment

publive-image

ജയ് ഭാരത് കോംപ്ലക്‌സിന്‍റെ മുകളിലത്തെ നിലയിലെ ഒരു കുളിമുറിയുടെ ജനലിലൂടെ അജ്ഞാതനായ ഒരാള്‍ കുഞ്ഞിനെ എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.പെണ്‍കുട്ടി ജനിച്ച്‌ നിമിഷങ്ങള്‍ക്കകമാണ് വലിച്ചെറിഞ്ഞതെന്നും പൊക്കിള്‍കൊടിയുടെ ഭാഗം ശരീരത്തിനൊപ്പമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

ഫ്ലാറ്റിലെ ഏത് മുറിയില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്ന് അറിയില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

baby death
Advertisment