Advertisment

കുവൈറ്റില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികളുടെ പ്രസവത്തിനായുള്ള നിരക്ക് വര്‍ധിപ്പിക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികളുടെ പ്രസവത്തിനായുള്ള ഫീസ് വര്‍ധിപ്പിക്കുന്നത് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് അംഗീകാരം നല്‍കി. തീരുമാനം നവംബര്‍ 9 മുതല്‍ നിലവില്‍ വരും .

publive-image

ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികള്‍ നോര്‍മ്മല്‍ പ്രസവത്തിനായി ഇനി മുതല്‍ 100 കഡി ഫീസ് നല്‍കണം . മുമ്പിത് 50 കെഡിയായിരുന്നു. സിസേറിയനാണെങ്കില്‍ 150 കെഡിയാണ് ഫീസ്.

kuwait kuwait latest
Advertisment