Advertisment

ഉപരിപഠനത്തിനായി ഭര്‍ത്താവിനേയും നാല് മാസം മാത്രം പ്രായമുള്ള ഇരട്ട കുട്ടികളെയും ഉപേക്ഷിച്ച്‌ യുവതി...നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ അഞ്ചാലുമൂട് ശിശുവികസന ഓഫീസറും ജനമൈത്രി പൊലീസും സ്ഥലത്തെത്തി ഇരട്ടക്കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

New Update

കൊല്ലം: ഭര്‍ത്താവിനേയും നാല് മാസം മാത്രം പ്രായമുള്ള ഇരട്ട കുട്ടികളെയും ഉപേക്ഷിച്ച്‌ സ്വന്തം വീട്ടിലേക്ക് മടങ്ങി യുവതി. തനിക്ക് ഉപരിപഠനത്തിന് ചേരണമെന്ന് പറഞ്ഞുകൊണ്ടാണ് കുട്ടികളെ തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടില്‍ ഉപേക്ഷിച്ച ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയത്. കൊല്ലം കൊട്ടാരക്കരയിലെ പനയം ചോനംചിറ സുമന്‍ ഭവനിലാണ് സംഭവം നടന്നത്.

Advertisment

publive-image

തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ അഞ്ചാലുമൂട് ശിശുവികസന ഓഫീസറും ജനമൈത്രി പൊലീസും സ്ഥലത്തെത്തി മാസം തികയാതെ പിറന്ന ഇരട്ടക്കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഏറ്റെടുത്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ആരവ്, അഥര്‍വ് എന്നിങ്ങനെ പേരുകളുള്ള കുട്ടികളെയാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയത്.

BABY ISSUE CASE AGANIST MOTHER
Advertisment