Advertisment

ജീവ കാരുണ്യത്തിന്റെ പ്രഥമകേന്ദ്രം പ്രവാസി സമൂഹം : ബേബി മാലിക്ക്

New Update

-നൗഷാദ് വൈലത്തുര്‍

Advertisment

publive-image

വടക്കേക്കാട്: യഥാർത്ഥ ദയയും, കാരുണ്യവും അന്തർഭവിക്കുക്കുന്നത് കൂടുതലും പ്രവാസിസമൂഹത്തിൽനിന്നാണെന്നും അതെല്ലാം ഏകികൃതരൂപത്തിൽ കൃത്യമായ ലക്ഷ്യത്തോടും കാഴ്ച്ചപ്പാടോടെയും നടപ്പാകുന്നതിൽ കെ.എം.സീ.സീയുടെയും, പ്രാദേശിക അടിസ്ഥാനത്തിലുള്ള ഗ്ലോബൽ കെഎംസിസി കൂട്ടായ്മകളുടെയും പങ്ക് വളരെ വലുതാണെന്നും അതിന് മുസ്ലിം ലീഗും, പ്രവാസി സമൂഹവും നൽകുന്ന അംഗീകാരമാണ് മലയാളികൾ അധിവസിക്കുന്ന എല്ലാ രാജ്യങ്ങളിലെയും കെ.എം.സി.സി യുടെ വളർച്ചയെന്നും മുസ്ലിം ലീഗ് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബേബി മാലിക്ക് അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ കോവിഡ് 19 സൃഷ്ഠിച്ച പ്രത്യഘാതങ്ങളിൽ സ്വദേശത്തും വിദേശത്തും യാതൊരു ലഭേച്ചയുമില്ലാതെ പ്രവർത്തിച്ച മറ്റൊരു പ്രവാസി സംഘടനയുമില്ലന്നും നമ്മുടെ മേഖലയിൽ വടക്കേക്കാട് ഗ്ലോബൽ കൂട്ടായ്മയായ റഹ്‌മ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാനെന്നും റഹ്‌മ വടക്കേക്കാട് നൽകുന്ന റമദാൻ റിലിഫിന്റെ വിതരണോഘാടനം നിർവഹിച്ചു സംസാരിക്കവെ അദ്ദേഹംപറഞ്ഞു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് കൊണ്ട് ഹൃസവും ലളിതവുമായ സംഘടിപ്പിച്ച പരിപാടിയിൽ റഹ്‌മ ചെയർമാൻ യൂസഫ് കൊമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. വൈലത്തൂർ, കല്ലിങ്ങൽ പ്രദേശങ്ങളിൽ ചികിത്സാ, വിവാഹ ധനസഹായം യോഗത്തിൽ വിതരണം ചെയ്തു.

വൈലത്തൂർ യുത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ ആദ്യകാല പ്രവർത്തർത്തകരെ ആദരിക്കുന്നത്തിന്റെ ഭാഗമായുള്ള സ്നേഹാദരം കമാൽ വൈലത്തൂരിന് ബേബി മാലിക്ക്, യൂസുഫ് കൊമ്പത്തും ചേർന്ന് നിസാർ അഹമ്മദ്, സഫീർ വൈലത്തൂർ, റമീസ് എന്നിവരുടെ സാനിധ്യത്തിൽ നൽകി.

യുത്ത് ലീഗ് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ, റഹ്‌മ ട്രഷറർ അബ്ദുൽ റഹ്മാൻ, നൗഷാദ് വൈലത്തൂർ എന്നിവർ പ്രസംഗിച്ചു. റഷാദ് കല്ലൂർ സ്വാഗതവും ഷബീബ് കോളങ്ങാട്ടിൽ നന്ദിയും പറഞ്ഞു.

malesiya
Advertisment