പാട്ട് പാടി എ ആര്‍ റഹ്‍മാനെ അമ്പരിപ്പിച്ച വീട്ടമ്മ സിനിമയിലേക്ക്

ഫിലിം ഡസ്ക്
Thursday, December 6, 2018

ഹൈദരാബാദ്: എ ആര്‍ റഹ്മാന്‍റെ പാട്ട് പാടി അദ്ദേഹത്തിന്‍റെ പ്രശംസ ഏറ്റുവാങ്ങിയ വീട്ടമ്മ ബേബിയെ ആരും മറന്നുകാണില്ല. സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടന്ന ബേബിയുടെ പാട്ട് എ ആര്‍ റഹ്‍മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തമിഴ് ചിത്രം കാതലന്‍റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ റഹ്മാന്‍ ഈണമിട്ട ഓ ചെലിയ എന്ന ഗാനമായിരുന്നു ബേബി ആലപിച്ചത്.

സമൂഹ മാധ്യമങ്ങളിലൂടെ ആളുകള്‍ ഇഷ്ടപ്പെട്ട ബേബി ഇപ്പോള്‍ പിന്നണി ഗാനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയാവാനെത്തുകയാണ്. പുറത്തിറങ്ങാന്‍ പോകുന്ന തെലുങ്ക് ചിത്രമായ പലാസ 1978 ലാണ് ബേബിക്ക് പാടാന്‍ അവസരം കിട്ടിയത്. സംഗീത സംവിധായകനായ രഘു കുഞ്ചേയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ആന്ധ്രാപ്രദേശ് ജില്ലയിലെ വടിസാളേവരു സ്വദേശിയാണ് ബേബി. ബേബിയുടെ ജീവിത പരിസരവുമായി ബന്ധപ്പെടുത്തിയാണ് പാട്ടിന്‍റെ വരികളെഴുതിയിരിക്കുന്നത്. രഘു കുഞ്ചേയക്ക് പിന്നാലെ സംഗീത സംവിധായകനായ കൊട്ടേസ്വര റാവുവും ബേബിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

×