Advertisment

'ഭാരത് ബചാവോ' സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ ഒ സി

author-image
ഗള്‍ഫ് ഡസ്ക്
New Update

സൗദി: സ്വാതന്ത്രഭാരതചരിത്രത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത സാമൂഹിക, സാമ്പത്തീക പിന്നോക്കാവസ്ഥയാണ് ഇന്ന് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.

Advertisment

publive-image

സമസ്തമേഖലകളും തകർച്ചയിൽനിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുമ്പോഴും രാജ്യത്തെ ജനങ്ങളെ വിഭജിക്കാനും, അതുവഴി സമൂഹത്തിലാകമാനം ഭീതിപരത്താനുമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ സമയം ചിലവഴിച്ചുകൊണ്ടിരിക്കുന്നത്.

നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തെ വാണിജ്യമേഖലയെയും, വ്യവസായമേഖലയെയും പാടേതകർക്കുകയും പെട്ടന്നൊന്നും തിരിച്ചുവരാൻ കഴിയാത്തവിധം തകർന്നുകഴിഞ്ഞിരിക്കുന്നു. തെറ്റായ സാമ്പത്തീക നയങ്ങളുടെ പേരിൽ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിക്കുകയും, ജനങ്ങളുടെ ക്രയവിക്രയ ശേഷി കുറയുകവഴി സാമൂഹിക അന്തരീക്ഷം പാടെ തകരുകയും സ്ത്രീജനങ്ങൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കുത്തനെ വർധിക്കുകയും ചെയ്തിരിക്കുന്നു. കോൺഗ്രസ്സ് സർകാർകൊണ്ടുവന്ന മുഴുവൻ ക്ഷേമപദ്ധതികളും നിർത്തലാക്കുക വഴി കർഷകരും പിന്നോക്കവിഭാഗക്കാരും അസംഘടിതതൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളും ദാരിദ്ര്യത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുകയാണ്. ക്ഷേമ രാജ്യത്തെ ലക്ഷ്യംവെച്ചു ചർച്ചകളും ഉപരിചർച്ചകളും നടക്കേണ്ട സഭകൾ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഭരണഘടനാ വിരുദ്ധ നയങ്ങൾ ചർച്ചചെയ്യുകയും അതിൻ്റെ മുഴുവൻ ഭാരവും ഒരു ജനതയുടെമേൽ അടിച്ചേൽപ്പിക്കുകയുമാണ്.

ഇത്തരത്തിൽ യാതനകൾ അനുഭവിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളുടെയും ശബ്ദമാകാൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ജനങളുടെ മേലുള്ള ഇത്തരം കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ജനങ്ങളെ അണിനിരത്തി ഡിസംബർ 14ന് ഡൽഹി രാംലീല മൈതാനിയിൽ 'ഭാരത് ബച്ചാവോ' എന്ന തലക്കെട്ടിൽ ശക്തമായ പ്രതിഷേധ സംഗമം തീർക്കുകയാണ്.

ഈ പ്രതിഷേധത്തോട് ഐക്യദാഢ്യം പ്രഖ്യാപിച്ചു ഐഒസി സൗദി നാഷ്ണൽ കമ്മിറ്റി സൗദിയുടെ വിവിധ പ്രവിശ്യകളിൽ പ്രതിഷേധ സംഗമങ്ങളും സെമിനാറുകളും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഇതിൻ്റെ ഉത്‌ഘാടന സമ്മേളനം ഡിസംബർ 14ന് അബഹയിലെ അൽ-സഫ ഹോട്ടലിൽ നടത്തപ്പെടുന്നു. പ്രസ്തുതയോഗത്തിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്നുള്ള ഐഒസി നേതാക്കളും പ്രവർത്തകരുംസംഗമിക്കുന്നതാണ്.

bachavo bharat
Advertisment