Advertisment

കര്‍ണാടക നിയസഭയുടെ അവകാശങ്ങള്‍ ഹനിക്കുന്ന വിധിയാണ് ഇത്. കൂറുമാറുന്നവരെ സംരക്ഷിക്കുന്ന, കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന വിധിയായി മാത്രമേ ഇതിനെ കണക്കാക്കാനാവൂ. തീര്‍ത്തും തെറ്റായ ഉത്തരവാണ് സുപ്രീം കോടതിയില്‍ നിന്നും വന്നിരിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല ;  വിമത എം.എല്‍.എമാരെ നിര്‍ബന്ധിച്ച് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും വിമത എം.എല്‍.എമാരെ നിര്‍ബന്ധിച്ച് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്നുമുള്ള സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ്.

Advertisment

publive-image

കര്‍ണാടക നിയസഭയുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വിധിയാണ് സുപ്രീം കോടതിയുതെന്നും തെറ്റായ വിധിയാണ് സുപ്രീം കോടതി നടത്തിയതെന്നുമാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചത്.

” കര്‍ണാടക നിയസഭയുടെ അവകാശങ്ങള്‍ ഹനിക്കുന്ന വിധിയാണ് ഇത്. കൂറുമാറുന്നവരെ സംരക്ഷിക്കുന്ന, കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കു വിധിയായി മാത്രമേ ഇതിനെ കണക്കാക്കാനാവൂ. തീര്‍ത്തും തെറ്റായ ഉത്തരവാണ് സുപ്രീം കോടതിയില്‍ നിന്നും വന്നിരിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.”- അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി ഉത്തരവ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചിരിക്കുകയാണെന്നായിരുന്നു വിഷയത്തില്‍ സ്പീക്കര്‍ പ്രതികരിച്ചത്. തനിക്ക് തോന്നുന്നത് ചെയ്യാനുള്ള അധികാരമല്ല ഉത്തരവിലൂടെ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി നല്‍കിയിരിക്കുന്നതെന്നും തീരുമാനം നീതിപൂര്‍വമായിരിക്കണമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി ഉത്തരവിലൂടെ പറഞ്ഞിരിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment