Advertisment

കുവൈറ്റില്‍ അറ്റകൂറ്റപ്പണികള്‍ക്ക് ആദ്യം മുന്‍ഗണ നല്‍കുന്നത് കൂടുതല്‍ മോശമായ റോഡുകള്‍ക്ക് : കാപിറ്റല്‍ , ഹവല്ലി ഗവര്‍ണറേറ്ററുകളിലെ റോഡുകള്‍ക്കാണ് മുന്‍ഗണനയെന്ന റിപ്പോര്‍ട്ട് തള്ളി പൊരുമരാമത്ത് വകുപ്പ്

New Update

കുവൈറ്റ് : കുവൈറ്റില്‍ റോഡുകളിലെ അറ്റകൂറ്റപ്പണികള്‍ക്ക് ആദ്യം മുന്‍ഗണ നല്‍കുന്നത് കൂടുതല്‍ മോശമായ റോഡുകള്‍ക്കായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് . കാപിറ്റല്‍ , ഹവല്ലി ഗവര്‍ണറേറ്ററുകളിലെ റോഡുകള്‍ക്കാണ് മുന്‍ഗണനയെന്ന റിപ്പോര്‍ട്ട് തള്ളി പൊരുമരാമത്ത് മന്ത്രാലയം വക്താവ് ഇമാന്‍ അല്‍ ഒമര്‍ രംഗത്തെത്തി.

Advertisment

publive-image

ഓരോ ഗവര്‍ണറേറ്ററുകളിലെയും റോഡുകളുടെ അറ്റകൂറ്റപ്പണിക്കായി മന്ത്രാലയത്തിന് കരാറുണ്ടെന്നും ഓരോ കരാറിനും അതിന്റെതായ സമയക്രമുണ്ടെന്നും അവര്‍ വ്യക്തമാക്കി .

കൂടുതല്‍ നാശനഷ്ടം സംഭവിച്ച റോഡുകളുടെ അറ്റകൂറ്റപ്പണികള്‍ക്കാണ് ആദ്യം മുന്‍ഗണന നല്‍കുകയെന്നും അവര്‍ കൂട്ടിേേച്ചര്‍ത്തു .ആദ്യം സിക്‌സ്ത് റിംഗ് റോഡിലും പിന്നീട് സെവന്‍ത്, ഫഹാഹീല്‍ ( റോഡ് 30) , മഖ്വ , ഫിഫ്ത് റിംഗ് റോഡ് എന്നിങ്ങെനെയാകും പണികള്‍ നടക്കുക .

kuwait kuwait latest
Advertisment