Advertisment

കുവൈറ്റ്‌ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്‍റര്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കും. പ്രവര്‍ത്തന സമയം - രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ

New Update

publive-image

Advertisment

കുവൈറ്റ് : ആതുരസേവന രംഗത്ത് കുവൈറ്റിലെ പ്രമുഖ സ്ഥാപനമായ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്‍റര്‍ ലോക്ഡൌണ്‍ നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി മുതല്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കും.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും പ്രവര്‍ത്തന സമയം. ഡോക്റ്ററുടെ പരിശോധനകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

മെഡിക്കല്‍ സെന്‍ററില്‍ എത്തുന്നവര്‍ ലോക്ഡൌണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ബന്ധമായും മുഖാവരണവും കൈ ഉറകളും ധരിക്കണമെന്ന്  ബദര്‍ അല്‍ സമാ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാട്സാപ്പ് മെസേജ് മുഖേനയും ഫോണില്‍ കൂടിയും ബുക്കിങ്ങിന് സൗകര്യം ഉണ്ടായിരിക്കും.

ഫോണ്‍ : 24759250/70/80

WhatsApp : 60689323   

badar al sama
Advertisment