കുവൈറ്റിലെ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ഹലാ ഫെബ്രുവരി പെയിന്റിംഗ് കോംപറ്റീഷന്‍ സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, February 11, 2019

കുവൈറ്റ് : കുവൈറ്റിലെ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ഹലാ ഫെബ്രുവരി പെയിന്റിംഗ് കോംപറ്റീഷന്‍ സംഘടിപ്പിച്ചു .ഫര്‍വാനിയയിലെ കേന്ദ്രത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

 

കുവൈറ്റിലെ വിവിധ ഇന്ത്യന്‍ , ഈജിപ്ത്, ഫിലിപ്പൈന്‍ സ്‌കൂളുകളില്‍ നിന്നായി 250ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.പ്രശസ്ത ചിത്രകാരന്‍ ഷമ്മി ജോണ്‍ മത്സരം വിലയിരുത്തി.

മത്സരത്തില്‍ പങ്കാളികളാകാനെത്തിയ എല്ലാ രക്ഷിതാക്കള്‍ക്കും സൗജന്യ ഷുഗര്‍, കൊളസ്‌ട്രോള്‍ പരിശോധനകള്‍ നടത്തി.

ഇത്തരം മത്സരങ്ങള്‍ കുവൈറ്റിലെ പ്രവാസി സമൂഹത്തോട് തങ്ങളെ കൂടുതല്‍ അടുപ്പിക്കുമെന്ന് ബദര്‍ അല്‍സമ അറിയിച്ചു.

കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഇതെന്നും ബദ്ര്‍ അല്‍ സമ ഇത്തരത്തിലുള്ള പരിപാടികള്‍ പ്രോത്സാഹിപ്പിക്കുകയും ഭാവിയില്‍ കൂടുതല്‍ ഇവന്റുകള്‍ നടത്താന്‍ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നുണ്ടെന്നും ബര്‍ദ് അല്‍ സമ മെഡിക്കല്‍ സെന്റര്‍, ഫര്‍വാനിയ മാര്‍ക്കറ്റിങ് മാനേജര്‍ നിതിന്‍ മേനോന്‍ പറഞ്ഞു. .

മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ആര്‍ട്ടിസ്റ്റ് ഷമ്മി ജോണ്‍ മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടി വിജയകരമാക്കി തീര്‍ത്ത മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും മാനേജര്‍ അബ്ദുല്‍ റസാഖ് നന്ദി പറഞ്ഞു.

×