Advertisment

കുവൈറ്റില്‍ 20 ഓളം അമ്മമാരെ പങ്കെടുപ്പിച്ച് ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററിന്റെ ലോക മാതൃദിനഘോഷ൦

New Update

കുവൈറ്റ് : കുവൈറ്റിലെ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ ഫര്‍വാനിയ ലോക മാതൃദിനം ആഘോഷിച്ചു .

Advertisment

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫര്‍വാനിയ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ ചികിത്സക്കെത്തിയ വിവിധ രാജ്യക്കാരായ 20 ഓളം അമ്മമാരെ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് ആഘോഷ പരിപാടികളിലേക്ക് ക്ഷണിച്ചിരുന്നു. ഇവരില്‍ ഇന്ത്യാക്കാരും ഈജിപ്തുകാരും കുവൈറ്റികളും ഉള്‍പ്പെടുന്നു.

publive-image

ബാദര്‍ അല്‍ സമയുടെ പ്രസവകാല പരിപാടിയുടെ ഭാഗമായിരുന്ന അമ്മമാരെയും കുടുംബാംഗങ്ങളെയും പരിപാടിയില്‍ ആദരിച്ചു . മെഡിക്കല്‍ സെന്റര്‍ പരിസരത്ത് നടന്ന പരിപാടി ഡോ. പ്രഗതി നമ്പ്യാരും, ഡോ ഗേഹന്‍ യൂസരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

publive-image

ബാദര്‍ അല്‍ സമ അസോസിയേറ്റ് അഷ്‌റഫ് അയ്യൂര്‍ , അബ്ദുല്‍ റസാഖ്, ബ്രാഞ്ച് മാനേജര്‍ നിതിന്‍ മേനോന്‍ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.

publive-image

kuwait kuwait latest badar al sama
Advertisment