Advertisment

കുവൈറ്റിലെ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ ലോക മാതൃദിനം ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ ലോക മാതൃദിനം ആചരിച്ചു .വിവിധ രാജ്യക്കാരായ 30 ഓളം അമ്മമാരെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യ, ഈജിപ്ത്, കുവൈറ്റ് എന്നിവടങ്ങളില്‍ നിന്നുള്ള അമ്മമാരെയാണ് ആദരിച്ചത്.

Advertisment

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബാദര്‍ അല്‍ സമയില്‍ നൂറുകണക്കിന് ഗര്‍ഭിണികള്‍ക്കാണ് പരിചരണം ഒരുക്കിയത്. ബാദര്‍ അല്‍ സമയില്‍ നിന്നും ഗര്‍ഭകാല ശുശ്രൂഷകള്‍ ലഭിച്ച അമ്മമാരെയും കുടുംബങ്ങളെയുമാണ് ചടങ്ങില്‍ ആദരിച്ചത്.

publive-image

മെഡിക്കല്‍ സെന്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങ് ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റുകളായ ഡോ പ്രഗതി നമ്പ്യാരും ഡോ ഗഹാന്ഡ യൂസരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഗര്‍ഭകാലത്തെ 9 മാസവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് യുവതികള്‍ കടന്നു പോകുന്നതെന്നും എന്നാല്‍ ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കില്‍ അത് അപകടമാകുമെന്നും അവര്‍ വ്യക്തമാക്കി. കൃത്യമായ ഇടവേളകളില്‍ ഡോക്ടറും രോഗിയും തമ്മിലുള്ള കൂടിക്കാഴ്ച്ചകളിം നിര്‍ദ്ദിഷ്ട പരിശോധനകളും ആവശ്യമാണെന്നും ഡോ പ്രഗതി നമ്പ്യാര്‍ പറഞ്ഞു .

publive-image

ബാദര്‍ അല്‍ സമ ഡയറക്ടര്‍മാരായ അബ്ദുല്‍ ലത്തീഫ്, പിഎ മുഹമ്മദ് , ഡോ വിനോദ് വിടി എന്നിവര്‍ ബാദര്‍ അല്‍ സമയില്‍ പ്രസവത്തിന് തയ്യാറെടുക്കുന്ന അമ്മമാര്‍ക്ക് ആസംസകള്‍ നേര്‍ന്നു .

ബ്രാഞ്ച് മേനാജര്‍ അബ്ദുല്‍ റസാഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ നിതിന്‍ മേനോന്‍ , ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജര്‍ സിജു മത്തായി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

ബാദര്‍ അല്‍ സമയിലെ ഗൈനക്കോളജി വിഭാഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 24759250 / 70 / അല്ലെങ്കില്‍ 60689323 എന്നീ നമ്പറുകളില്‍ വിളിക്കുക.

kuwait kuwait latest
Advertisment