Advertisment

വിവിധ സേവനങ്ങള്‍ക്ക് കിഴിവുകള്‍; ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍ ഫര്‍വാനിയ പ്രിവിലേജ് ബദര്‍ കാര്‍ഡ് തുളുകൂട്ട കുവൈറ്റ് (ടികെകെ) അംഗങ്ങള്‍ക്ക് നല്‍കി

New Update

publive-image

Advertisment

കുവൈറ്റ്: ആതുരസേവനരംഗത്തെ പ്രമുഖ സ്ഥാപനമായ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍ ഫര്‍വാനിയ പ്രിവിലേജ് ബദര്‍ കാര്‍ഡ് തുളുകൂട്ട കുവൈറ്റ് (ടികെകെ) അംഗങ്ങള്‍ക്ക് നല്‍കി. ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ റസാഖ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ഈ കാർഡ് ഉപയോഗിച്ച് അംഗങ്ങൾക്ക് ഡോക്ടർ കൺസൾട്ടേഷനുകൾ, എക്‌സ്‌റേകൾ, ലബോറട്ടറി, ഫാർമസി എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകളിലും വിവിധ കിഴിവുകൾ ലഭിക്കും. ഈ ഹെൽത്ത് കാർഡ് അവരുടെ എല്ലാ അംഗങ്ങൾക്കും തികച്ചും സൗജന്യമായിരിക്കും.

publive-image

പ്രീമ മാർക്കറ്റിംഗ് കോർഡിനേറ്റർ ബദർ അൽ സമാ മെഡിക്കൽ സെന്റർ, ടി കെ കെ പ്രസിഡന്റ് രമേശ് ശേഖർ ഭണ്ഡാരി, മാനേജ്‌മെന്റ് അഡ്വൈസറി ബോർഡ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടി.

Advertisment